Fri. Apr 26th, 2024

മുഖ്യമന്ത്രിയുടെ അകമ്ബടി വാഹനത്തിന് അമിത വേഗം; റിപ്പോര്‍ട്ട്‌ തേടി പാലാ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി

By admin Feb 14, 2023 #Pinarayi
Keralanewz.com

പിണറായി വിജയന്റെ പോലീസ് അകമ്ബടി വാഹനം അമിത വേഗതയില്‍ പോയ സംഭവത്തില്‍ റിപ്പോര്‍ട്ട്‌ തേടി പാലാ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി.

പാലാ കോഴ ഭാഗത്ത് വെള്ളിയാഴ്ച്ച മുഖ്യമന്ത്രിയുടെ പോലീസ് അകമ്ബടി വാഹനം അപകടരമായ രീതിയില്‍ പോയതിനെ കുറിച്ചാണ് കുറുവിലങ്ങാട് എസ്‌എച്ച്‌ഒയോട് കോടതി റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടത്. കുറവിലങ്ങാട് എസ്‌എച്ച്‌ഒയെ കോടതിയില്‍ വിളിച്ച്‌ വരുത്തിയാണ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതി മജിസ്‌ട്രേറ്റ് ജി പദ്മകുമാര്‍ റിപ്പോര്‍ട്ട്‌ തേടിയത്.

വിഷയത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നും സാധാരണക്കാരനും റോഡിലൂടെ യാത്ര ചെയ്യണ്ടേയെന്നും കോടതി ചോദിച്ചു. ഇത് സംബന്ധിച്ച്‌ 17-ാം തീയതിക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

Facebook Comments Box

By admin

Related Post