കു​ടി​യേ​റ്റ​ക്കാ​ർ​ക്ക്​ ആ​ദ്യ അ​ഞ്ചു​വ​ർ​ഷം ആ​നു​കൂ​ല്യ​ങ്ങ​ൾ നൽകില്ലെ​ന്ന്​ ട്രം​പ്

Please follow and like us:
190k

വാ​ഷിംഗ്ടൺ: അ​മേ​രി​ക്ക​യി​ലെ​ത്തു​ന്ന കു​ടി​യേ​റ്റ​ക്കാ​ർ​ക്ക്​ ആ​ദ്യത്തെ അ​ഞ്ചു​വ​ർ​ഷത്തേക്ക് ഒരുവിധത്തിലുമുള്ള ക്ഷേ​മ​ആ​നു​കൂ​ല്യ​ങ്ങ​ൾ നൽകി​ല്ലെ​ന്ന്​ അമേരിക്കൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്. യോ​ഗ്യ​ത അ​ടി​സ്​​ഥാ​ന​മാ​ക്കി​യു​ള്ള കു​ടി​യേ​റ്റ​ന​യം പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ്​ പു​തി​യ തീ​രു​മാ​നം ട്രംപ് അറിയിച്ചത്. പ്ര​തി​വാ​ര റേ​ഡി​യോ-​വെ​ബ്​ പ​രി​പാ​ടി​യി​ലൂ​ടെ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യവേയാണ് ട്രം​പ് ഇക്കാര്യം വ്യക്തമാക്കിയത്.

ആ​നു​കൂ​ല്യ​ങ്ങ​ൾ അമേരിക്കയിലെ ജ​ന​ങ്ങ​ൾ​ക്കു​ള്ള​താ​ണ്. ആനുകൂല്യങ്ങളുടെ കാര്യത്തിൽ മുൻഗണന അമേരിക്കൻ ജനതയ്ക്ക് തന്നെയാണ് അ​വ​ർ​ക്ക്​ മു​ൻ​ഗ​ണ​ന ല​ഭി​ക്കേണ്ടത് രാജ്യത്തിന്‍റെ ആവസ്യമാണ്- ട്രംപ് പറഞ്ഞു. അമേരിക്കയിലെ തൊഴിലാളികളെയും സമ്പത്തിനെയും സംരക്ഷിക്കുന്നതിനാണ് തന്‍റെ ഭരണകൂടം മുൻതൂക്കം നൽകുകയെന്നും ട്രംപ് വ്യക്തമാക്കി.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)