Fri. Mar 29th, 2024

അള്ളാഹുവിന്റെ കൃപയാല്‍ ഫ്രാന്‍സിനെ ഇസ്ലാം രാഷ്‌ട്രമാക്കുമെന്ന് അബു തഖി അല്‍-ബിന്‍-അല്‍-ദാരി

By admin Jul 7, 2023 #Islamist #Terror.
Keralanewz.com

മതമൗലികവാദികളുടെ കലാപത്തില്‍ കത്തിയെരിയുന്ന ഫ്രാൻസിനെ ഇസ്ലാം രാഷ്‌ട്രമാക്കാൻ കഴിയുമെന്ന അല്‍-അഖ്‌സ പുരോഹിതൻ അബു തഖി അല്‍-ബിൻ-അല്‍-ദാരിയുടെ വീഡിയോ വൈറലാകുന്നു .

ഈ വീഡിയോ 2019 മാര്‍ച്ചിലുള്ളതാണ് . എന്നാല്‍ പുതിയ രാഷ്‌ട്രീയ അന്തരീക്ഷത്തില്‍ അത് വീണ്ടും ശ്രദ്ധേയമാകുകയാണ് . 2050ഓടെ ഫ്രാൻസ് മുസ്ലീം രാജ്യമാകുമെന്നാണ് മൗലാന പറയുന്നത് .അള്ളാഹുവിന്റെ കൃപയാല്‍ ജിഹാദിലൂടെ പാശ്ചാത്യ രാജ്യങ്ങളില്‍ ഇസ്ലാം കൊണ്ടുവരാനും അതിന്റെ വെളിച്ചവും സന്ദേശവും ദയയും പ്രചരിപ്പിക്കാനുമാകും. മുസ്ലീങ്ങള്‍ക്ക് അവരുടെ സ്വന്തം രാജ്യം വേണമെന്നാണ് ഞങ്ങള്‍ കണക്കാക്കുന്നത് . മുസ്ലീങ്ങള്‍ പോളണ്ടും ഓസ്ട്രിയയും കീഴടക്കി.മൂന്ന് തരത്തില്‍ ഇസ്ലാം ലോകമെമ്ബാടും വ്യാപിക്കുമെന്നും മൗലാന പറയുന്നു. ഒന്ന് ഇസ്ലാം പ്രചരിപ്പിച്ച്‌, മറ്റൊന്ന് ജിസ്‌യ എടുത്ത്, മൂന്നാമത്തേത് അള്ളാഹുവിന്റെ കാരുണ്യത്താല്‍ പോരാടി. ലോകം മുഴുവൻ ഇസ്ലാം അധിനിവേശമാകുന്നതുവരെ ഇത് ചെയ്യുക.- എന്നും പുരോഹിതൻ പറയുന്നു

Facebook Comments Box

By admin

Related Post