പരിഷ്‌ക്കരണ നടപടികളുമായി മുന്നോട്ട് പോകുന്ന കെഎസ്ആര്‍ടിസിയില്‍ ഓഫീസ് ജീവനക്കാരുടെ ഡ്യൂട്ടി സമയം പുനഃക്രമീകരിച്ചു.

Please follow and like us:
190k

തിരുവനന്തപുരം: പരിഷ്‌ക്കരണ നടപടികളുമായി മുന്നോട്ട് പോകുന്ന കെഎസ്ആര്‍ടിസിയില്‍ ഓഫീസ് ജീവനക്കാരുടെ ഡ്യൂട്ടി സമയം പുനഃക്രമീകരിച്ചു. ഡ്യൂട്ടി സമയം രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാക്കി. നിലവിലെ ഡ്യൂട്ടി സമയം രാവിലെ പത്തുമുതല്‍ വൈകുന്നേരം അഞ്ച്‌വരെയായിരുന്നു. രണ്ടാം ശനിയാഴ്ച അവധിയായിരുന്നത് പ്രവര്‍ത്തി ദിനമാക്കി. ആഗസ്റ്റ് 16 മുതല്‍ പുതിയ ഡ്യൂട്ടി സമയം പ്രാബല്യത്തില്‍ വരും.

ഓഫീസ് ജീവനക്കാരെ കൂടാതെ സര്‍വ്വീസ് ഓപ്പറേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യൂണിറ്റാഫീസര്‍, ഡിപ്പോ എഞ്ചിനീയര്‍മാര്‍, ചീഫ് സ്റ്റോറിലെയും സ്റ്റേഷനിലെ സ്റ്റോറിലെയും ഓഫീസര്‍മാര്‍, ജീവനക്കാര്‍, നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന സിവില്‍ വിഭാഗത്തിലെ ഓഫീസര്‍മാര്‍, ജീവനക്കാര്‍ ഇവര്‍ക്കും രണ്ടാം ശനിയാഴ്ച പ്രവര്‍ത്തി ദിനമായിരിക്കും.

ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ഡ്യൂട്ടികള്‍ പരിഷ്‌ക്കരിച്ചപ്പോള്‍ ഓഫീസ് ജീവനക്കാരുടെ ഡ്യൂട്ടികളില്‍ മാറ്റം വരുത്തിയിരുന്നില്ല. ജീവനക്കാരില്‍ ഇത് കടുത്ത അമര്‍ഷത്തിന് ഇടയാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഓഫീസ് ജീവനക്കാരുടെ ഡ്യൂട്ടിയിലും മാറ്റം വരുത്തിയത്. കെഎസ്ആര്‍ടിസിയിലെ സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ച് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആക്ട് 1950 പ്രകാരം മാനേജ്‌മെന്റിനുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഡ്യൂട്ടി സമയം പരിഷ്‌ക്കരിച്ചത്.

 

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

16total visits,1visits today

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)