പുതുപ്പള്ളി നിയോജമണ്ഡലം ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് സീറ്റ് നല്കരുതെന്നും, പ്രവർത്തന പാരമ്പര്യം ഉള്ള നേതാക്കൾക്കോ അണികൾക്കോ സീറ്റ് നൽകണമെന്നും സേവ് കോൺഗ്രസ്സ് ഫോറം കോട്ടയം ആവശ്യപ്പെട്ടു. മക്കൾ രാഷ്ട്രീയം ഇഷ്ടമില്ലാതിരുന്ന നേതാവാണ് ഉമ്മൻ ചാണ്ടി. അദ്ദേഹത്തിന്റെ മരണ ശേഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ, കോൺഗ്രസ്സ് നേതാക്കൾക്കോ പ്രവർത്തകർക്കോ ആണ് സീറ്റ് നൽകേണ്ടത്.
മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ ഫിൽസൺ മാത്യു, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഇവരിൽ ആരെയെങ്കിലും പരിഗണിക്കണം എന്നാണ് ഇവർ മുന്നോട്ട് വെക്കുന്ന ആശയം.
ഇത് സംബന്ധിച്ച് എ ഐ സി സി ക്ക് കത്ത് അയക്കാൻ തീരുമാനമായി. കോട്ടയം ലോക്സഭാ സീറ്റിൽ ചാണ്ടി ഉമ്മനെ പരിഗണിക്കാം എന്നാണ് ഇവർ പറയുന്നത്. എന്തായാലും ഈ നീക്കത്തിനു പിന്നിൽ കോൺഗ്രസിലെ പ്രബല വിഭാഗത്തിന്റെ പിന്തുണ ഉണ്ട്.