Fri. Apr 26th, 2024

എറണാകുളം അങ്കമാലി അതിരൂപതയെ വിഭജിച്ചു പ്രത്യേക ആരാധന ക്രമം ഉള്ള വിഭാഗം ആക്കണമെന്ന് വിമതർ

By admin Jul 28, 2023 #Rebel Priests #Syro Malabar
Keralanewz.com

എറണാകുളം : വിചിത്രമായ ആവശ്യവുമായി എറണാകുളം അതിരൂപതയിലെ വിമത വിഭാഗം വീണ്ടും സഭയിൽ പ്രതിസന്ധി സൃഷ്ടിക്കാൻ ഉള്ള ശ്രമത്തിൽ. എറണാകുളം – അങ്കമാലി അതിരൂപതയെ വിഭജിച്ചു കൊണ്ട് എറണാകുളം കേന്ദ്രമായി പുതിയ രൂപത ഉണ്ടാക്കി സിനഡിന്റെ എതിർപക്ഷത്തു നിൽക്കുന്ന വൈദികരെയും, പള്ളികളെയും ചേർക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു. എറണാകുളം സ്വദേശി ആയ സ്വതന്ത്ര ചുമതല ഉളള ആർച്ച് ബിഷപ്പിനെയും വേണമെന്ന് ആണ് ഇവരുടെ ആവശ്യം.

പ്രത്യേക ആരാധന ക്രമങ്ങൾ ആയ ഭാരത പൂജ, 20 മിനിറ്റ് ഉള്ള കുർബാന, പ്രത്യേകം തയ്യാർ ആക്കിയ കുർബാന പുസ്തകം, ഭാരതീയ ശൈലിയിൽ ഉള്ള തിരു വസ്ത്രം, വിവാഹം കഴിക്കാൻ ഉള്ള അനുവാദം ഇവയാണ് ഇവർ കത്തോലിക്കാ സഭാ സിനാടിനോട് ആവശ്യപ്പെടാൻ പോകുന്നത്. സഭയിൽ ക്നാനായ വിഭാഗത്തിന് നല്കിയിരിക്കുന്ന പ്രത്യേക ആനുകൂല്യങ്ങൾ ആണ് ഇവരും പ്രതീക്ഷിക്കുന്നത്. നിലവിൽ ഉത്തരേന്ത്യയിൽ ജോലി ചെയുന്ന ഒരു ബിഷപ്പിന്റെ പിന്തുണയും ഈ നീകത്തിനു പിന്നിലുണ്ട്.

എന്നാൽ സിറോ മലബാർ സഭാ സിനാടിന്റെ തീരുമാനം നടപ്പിലാക്കണം എന്നാണ് മാർപാപ്പക്ക് ഈ വിഷയത്തിൽ ഉള്ള നിലപാട്. എന്നിരുന്നാലും സഭാ സിനഡ് അനുവദിക്കുക ആണെങ്കിൽ ഒരു പക്ഷേ വിമതരുടെ ആവശ്യം അംഗീകരിക്കപ്പെട്ടേക്കാം.

Facebook Comments Box

By admin

Related Post