Fri. Apr 19th, 2024

കർണാടകത്തിൽ ശുദ്ധജലക്ഷാമം രൂക്ഷം. മലിനജലം കുടിച്ച് ആറു പേർ മരണമടഞ്ഞു.

By admin Aug 7, 2023
Keralanewz.com

. ബംഗളൂരു : കര്‍ണാടക ചിത്രദുര്‍ഗയിലെ കാവദിഗാരഹട്ടി ഗ്രാമത്തില്‍ മലിനജലം കുടിച്ചുള്ള മരണം ആറായി. ചികിത്സയിലായിരുന്ന ഗര്‍ഭിണി ഉഷ (22) യാണ് ഇന്നലെ മരിച്ചത്.

ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ട 36 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 185 ആയി. ഒട്ടേറെപ്പേരുടെ നില ഗുരുതരമാണെന്നും അധികൃതര്‍ അറിയിച്ചു.

അതിനിടെ സ്വമേധയാ കേസെടുത്ത ലോകായുക്ത ജലവിതരണ വകുപ്പിലെ അധികൃതരോട് വിശദീകരണം തേടി. ഗ്രാമത്തിലെ ഒരു ടാങ്കിലെ ജലം ഉപയോഗിക്കുന്ന ഇരുനൂറോളം കുടുംബങ്ങള്‍ക്കാണ് ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്.

Facebook Comments Box

By admin

Related Post