Thu. Apr 25th, 2024

സിനിമ സംവിധായകൻ സിദ്ദിഖ് അന്തരിച്ചു. 63 വയസ്സായിരുന്നു.

By admin Aug 8, 2023
Keralanewz.com

സിനിമ സംവിധായകൻ സിദ്ദിഖ് അന്തരിച്ചു. 63 വയസ്സായിരുന്നു. കൊച്ചി അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

കരള്‍ രോഗവും ന്യുമോണിയയും ബാധിച്ച സിദ്ദിഖിനെ ജൂലൈ 10-നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസുഖങ്ങള്‍ കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നോടെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്. സിദ്ദിഖിന്റെ അടുത്ത ബന്ധുക്കളും സിനിമാ മേഖലയില്‍ നിന്നുള്ള സുഹൃത്തുക്കളും ആശുപത്രിയില്‍ ഉണ്ട്. 1984 ലാണ് സിദ്ദിഖ് വിവാഹിതനാകുന്നത്. സജിതയാണ് ഭാര്യ. സുമയ്യ, സാറാ, സുകൂൻ എന്നിവര്‍ മക്കളാണ്.

Facebook Comments Box

By admin

Related Post