Sat. Apr 27th, 2024

യു പി ഐ സംവിധാനത്തില്‍ വമ്പിച്ച മാറ്റങ്ങൾ. ഇടപാടുകള്‍ നടത്താന്‍ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍റെ ആവശ്യമില്ല

By admin Aug 12, 2023
Keralanewz.com

കൊച്ചി: യു പി ഐ സംവിധാനത്തില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു. വ്യക്തികള്‍ക്ക് യുപിഐ ഇടപാടുകള്‍ നടത്താന്‍ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍റെ ആവശ്യമില്ലെന്നതാണ് ഇതിന്‍റെ സവിശേഷത.

ഇത് പ്രാബല്യത്തില്‍ വരുന്നതോടെ ഗൂഗിള്‍ പേയും ഫോണ്‍ പേയും അടക്കമുള്ള യുപിഐ ട്രാന്‍സാക്ഷന്‍ ആപ്ലിക്കേഷനുകള്‍ക്ക് വെല്ലുവിളിയാവുമെന്നാണ് ഈ രംഗത്തുള്ളവരുടെ വിലയിരുത്തല്‍.

യുപിഐ പ്ലഗിന്‍ എന്നോ അല്ലെങ്കില്‍ മര്‍ച്ചന്‍റ് സോഫ്റ്റ്‌വെയര്‍ ഡെവലപ്മെന്‍റ് കിറ്റ് എന്നോ വിളിക്കാവുന്ന സംവിധാനമാണ് പുതുതായി വരുന്നത്. ആപ്ലിക്കേഷനുകളൊന്നും ഉപയോഗിക്കാതെ ഈ അഡ്രസ് ഉപയോഗിച്ച്‌ ഉപയോക്താക്കളില്‍ നിന്ന് പണം സ്വീകരിക്കാൻ സാധിക്കും. നിലവിലുള്ളതിനേക്കാള്‍ അല്‍പ്പം കൂടി വേഗത്തിലാകും പുതിയ സംവിധാനം. അതായത്, ഒരു സാധനം ഓര്‍ഡര്‍ ചെയ്യുമ്ബോള്‍ പണം നല്‍കാനായി യുപിഐ തെരഞ്ഞെടുക്കുമ്ബോള്‍ തന്നെ മറ്റ് ആപ്ലിക്കേഷനുകള്‍ തുറക്കാതെ യുപിഐ ഇടപാടും നടത്തുന്നതാണ് ഇതിന്‍റെ പ്രത്യേകത.

Facebook Comments Box

By admin

Related Post