Fri. Apr 26th, 2024

എ ഐ ക്യാമറ കേരളത്തിലുണ്ടാക്കിയത് വൻമാറ്റം. വിവരിച്ച് പോലീസ് സർജനും ഗതാഗത മന്ത്രിയും.

By admin Aug 14, 2023
Keralanewz.com

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ തടയാനായി എ ഐ ക്യാമറകള്‍ സ്ഥാപിച്ചതിന് ശേഷം സംസ്ഥാനത്തെ റോഡുകളിലുണ്ടായ മാറ്റത്തെ പ്രകീര്‍ത്തിച്ചുള്ള തൃശൂര്‍ മെഡിക്കല്‍ കോളജ് ഫോറൻസിക് മേധാവിയും പൊലീസ് സര്‍ജന്നുമായ ഡോഉന്മേഷ് എ കെയുടെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധനേടുന്നു. എ ഐ ക്യാമറകള്‍ക്ക് ഇത്രയ്ക്കും ഒരു ഗുണകരമായ പ്രതിഫലനം ഉണ്ടാക്കാൻ സാധിക്കുമെന്ന് ആദ്യം കരുതിയിരുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഉന്മേഷ് കുറിപ്പ് തുടങ്ങുന്നത്. എന്നാല്‍ ഇപ്പോള്‍ വാഹനമോടിക്കുമ്ബോള്‍ കാണുന്ന ചില കാഴ്ച്ചകള്‍ ആശ്വാസകരമാണെന്ന് അദ്ദേഹം വിവരിച്ചു. മിക്ക ഇരുചക്രവാഹനക്കാരും ഹെല്‍മെറ്റ് ഉപയോഗിക്കുന്നു എന്നുള്ളത് വളരെയധികം ശ്രദ്ധേയമാണെന്നും ഉന്മേഷ് കുറിച്ചിട്ടുണ്ട്. ഗതാഗത മന്ത്രി ആന്‍റണി രാജുവടക്കമുള്ളവര്‍ ഉന്മേഷിന്‍റെ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്

Facebook Comments Box

By admin

Related Post