Fri. Apr 19th, 2024

ഇന്ത്യ സഖ്യത്തിൽ കല്ലുകടി. രാഹുലിന്റെ പ്രധാനമന്ത്രി മോഹം പൊലിയുന്നുവോ ? ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാൻ കൈകോര്‍ത്ത മുന്നണിയില്‍ കോണ്‍ഗ്രസ്- എഎപി പോര്

By admin Aug 17, 2023
Keralanewz.com

ദില്ലിയില്‍ ഒന്നിച്ച്‌ നില്‍ക്കുന്നില്ലെങ്കില്‍ ‘ഇന്ത്യ’ മുന്നണിയില്‍ കാര്യമില്ല; കോണ്‍ഗ്രസ്- എഎപി പോരിന് തുടക്കം

ദില്ലിയില്‍ ഒന്നിച്ച്‌ നില്‍ക്കാൻ താല്‍പ്പര്യമില്ലെങ്കില്‍ ഇന്ത്യ മുന്നണിയുണ്ടാക്കുന്നതില്‍ കാര്യമില്ലെന്ന് എഎപി വക്താവ് പ്രിയങ്ക കക്കാര്‍ പറഞ്ഞു. വെറുതെ സമയം പാഴാക്കുന്നതാവും മുന്നണി രൂപികരണമെന്നും കക്കാര്‍ പറ‍യുന്നു. ദില്ലി തെര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് പാര്‍ട്ടി വക്താവിന്റെ പ്രതികരണം വന്നിട്ടുള്ളത്.

അടുത്ത ഇന്ത്യ മുന്നണി യോഗത്തില്‍ പങ്കെടുക്കുന്നതിനെ കുറിച്ച്‌ പാര്‍ട്ടി ഉന്നത നേതൃത്വം തീരുമാനമെടുക്കുമെന്നും പ്രിയങ്ക കക്കാര്‍ പറഞ്ഞു. അതേസമയം, ദില്ലി നേതാവ് അല്‍ക്ക ലാംബയെ തള്ളി എഐസിസി വക്താവ് ദീപക് ബാബരിയ രംഗത്തെത്തി. എഐസിസിയില്‍ നടന്ന യോഗത്തില്‍ 7 സീറ്റുകളില്‍ മത്സരിക്കുന്നതിനെ കുറിച്ച്‌ ചര്‍ച്ച നടന്നില്ലെന്ന് ദീപക് ബാബരിയ പറഞ്ഞു. ഇത്തരം പ്രധാനപ്പെട്ട കാര്യങ്ങളില്‍ പ്രതികരിക്കാൻ അല്‍ക്കലാംബക്ക് അധികാരമില്ലെന്നും ദീപക് ബാബരിയ വിമര്‍ശിച്ചു. ദില്ലിയിലെ 7 സീറ്റുകളിലും മത്സരിക്കാൻ നേതൃത്വം നിര്‍ദേശിച്ചെന്ന് അല്‍ക്ക പറഞ്ഞത് വിവാദമായ സാഹചര്യത്തിലാണ് ദീപക് ബാബരിയയുടെ പ്രതികരണം.

ദില്ലിയിലെ ഏഴ് സീറ്റുകളിലും മത്സരിക്കുമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കിയാതായി അല്‍ക്ക ലാംബ നേരത്തെ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ലോക്സഭാ മുന്നൊരുക്ക ചര്‍ച്ചക്ക് പിന്നാലെയായിരുന്നു പ്രതികരണം. പിന്നാലെ ദില്ലിയിലെ ഏഴ് സീറ്റുകളിലും മത്സരിക്കാൻ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നുവെന്ന അഭ്യൂഹത്തോട് പ്രതികരിച്ച്‌ ആംആദ്മി പാര്‍ട്ടി മന്ത്രി സൗരഭ് ഭരദ്വാജും രംഗത്തെത്തി. ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയാണ് തീരുമാനിക്കുന്നതെന്ന് സൗരഭ് ഭരദ്വാജ് പറഞ്ഞു. പാര്‍ട്ടിയും ഇന്ത്യ മുന്നണിയും ചേര്‍ന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ദില്ലിയിലെ എല്ലാ ലോക്സഭ സീറ്റുകളിലും ശക്തിവര്‍ധിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിര്‍ദ്ദേശിച്ചിരുന്നു. ദില്ലി നേതാക്കളുമായുള്ള തെരഞ്ഞെടുപ്പ് ചര്‍ച്ചക്കിടെയാണ് നിര്‍‍ദേശം നല്‍കിയത്. എന്നാല്‍ ഇത് തിരിച്ചടിയാവുമെന്നും നേതൃത്വം വിലയിരുത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുടെ സഹകരണം ഇല്ലാത്ത സാഹചര്യവും ഉണ്ടായേക്കാമെന്ന് കോണ്‍ഗ്രസ് വിലയിരുത്തലിന് പിന്നാലെയാണ് മന്ത്രിയുടെ വിമര്‍ശനമുള്‍പ്പെടെ വന്നത്

Facebook Comments Box

By admin

Related Post