Fri. Apr 26th, 2024

യുഡിഎഫിന്റെ ഏത് പ്രാദേശിക നേതാവുമായും പഞ്ചായത്ത് അംഗങ്ങളുമായും നാടിന്റെ വികസനത്തെക്കുറിച്ച്‌ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി വി എൻ വാസവൻ

By admin Aug 19, 2023 #VN Vasavan
Keralanewz.com

യുഡിഎഫിന്റെ ഏത് പ്രാദേശിക നേതാവുമായും പഞ്ചായത്ത് അംഗങ്ങളുമായും നാടിന്റെ വികസനത്തെക്കുറിച്ച്‌ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.

ഞങ്ങള്‍ക്ക് പൊതുപ്രവര്‍ത്തന രംഗത്തുള്ളവരെല്ലാം ഒരുപോലെയാണ്. അതില്‍ പ്രതിപക്ഷ നേതാവ് പറയുംപോലെ ഒന്ന്, രണ്ട്, മൂന്ന് തരക്കാരൊന്നുമില്ല. എല്ലാവരും സമന്മാരാണ്. അതാണ് ജനാധിപത്യം. മുഖ്യമന്ത്രിയുമായി മാത്രമേ പ്രതിപക്ഷ നേതാവ് വികസനം ചര്‍ച്ചചെയ്യൂവെന്നാണ് പറയുന്നത്. ഇത് ഒളിച്ചോട്ടമാണ്. എന്തായാലും ഈ നാട്ടില്‍ വികസന ചര്‍ച്ച എല്‍ഡിഎഫ് സംഘടിപ്പിക്കും. മന്ത്രിമാരടക്കം സംവാദങ്ങളില്‍ പങ്കെടുക്കും.

Facebook Comments Box

By admin

Related Post