Tue. Apr 23rd, 2024

വേളാങ്കണ്ണി തിരുന്നാള്‍ ആഗസ്റ്റ് 28 മുതല്‍. കേരളത്തില്‍ നിന്നും സ്പെഷ്യൽ സര്‍വീസുകളുമായി ഇന്ത്യൻ റെയിൽവേയും കെ എസ് ആർ ടി സിയും.

By admin Aug 26, 2023
Keralanewz.com

വേളാങ്കണ്ണി ബസിലിക്കയിലെ തിരുനാള്‍ ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെ നടക്കും.ഇത് പ്രമാണിച്ച്‌ കേരളത്തില്‍ നിന്നും വേളാങ്കണ്ണിയിലേക്കുള്ള ട്രെയിൻ ആഗസ്റ്റ് 28 മുതല്‍ എറണാകുളത്ത് നിന്നും സര്‍വീസ് ആരംഭിക്കുന്നു.

ഈ ദിവസങ്ങളില്‍ ബസിലിക്ക ദേവാലയത്തില്‍ രാവിലെ അഞ്ചിന് വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടാകും.തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ എട്ടിനു രാവിലെ ആറിന് കുര്‍ബാന രൂപത അഡ്മിനിസ്ട്രേറ്റര്‍ റവ. ഡോ. എല്‍. സഹായരാജിന്‍റെ കാര്‍മികത്വത്തില്‍ നടക്കും.വൈകുന്നേരം ആറിന് തിരുനാള്‍ കൊടിയിറക്കം നടക്കും.

സ്പെഷ്യൽ ട്രെയിൻ
എറണാകുളത്ത് നിന്ന് കൊല്ലം വഴി വേളാങ്കണ്ണിയിലേക്ക് ആഴ്ചയില്‍ രണ്ടു വീതം സര്‍വീസുകള്‍ നടത്തുന്നതാണ്.തിങ്കള്‍, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12.30 എറണാകുളത്തുനിന്ന് പുറപ്പെടുകയും പിറ്റേന്ന് രാവിലെ 5.50 ന് വേളാങ്കണ്ണിയില്‍ എത്തിച്ചേരുകയും, ചൊവ്വ, ഞായര്‍ ദിവസങ്ങളില്‍ വൈകുന്നേരം 6.30ന് വേളാങ്കണ്ണിയില്‍നിന്നു പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 12ന് എറണാകുളത്ത് എത്തിച്ചേരുകയും ചെയ്യും.

എറണാകുളത്ത് നിന്ന് കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം, കൊട്ടാരക്കര, പുനലൂര്‍ വഴിയാണ് സര്‍വീസ്.

വേളാങ്കണ്ണി കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ്

ചങ്ങനാശേരി-പഴനി-വേളാങ്കണ്ണി (കെഎസ്‌ആര്‍ടിസി നോണ്‍ എസി സൂപ്പര്‍ എക്‌സ്പ്രസ് എയര്‍ ബസ്)

എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 2:30-ന് ചങ്ങനാശ്ശേരിയില്‍ നിന്ന്.

കോട്ടയം, പാലക്കാട്, പഴനി, തഞ്ചാവൂര്‍, നാഗപട്ടണം വഴി..

വേളാങ്കണ്ണിയില്‍ നിന്ന് തിരികെ ഉച്ചയ്ക്ക് 2:30-ന്.

ചങ്ങനാശ്ശേരിയില്‍ പിറ്റേന്ന് രാവിലെ 7:30.ഓണ്‍ലൈൻ ബുക്കിംഗിനായി www.ksrtc.in സന്ദര്‍ശിക്കുക

Facebook Comments Box

By admin

Related Post