Sat. Apr 20th, 2024

ജില്ലയില്‍ ഹോര്‍ട്ടികോര്‍പ്പ് ഓണച്ചന്തയിൽ വില്‍ക്കുന്ന പച്ചക്കറികള്‍ക്ക് അമിതവിലയെന്ന് ആക്ഷേപം.

By admin Aug 27, 2023
Keralanewz.com

കോട്ടയം : ഹോര്‍ട്ടികോര്‍പ്പ് കൃഷിഭവന്‍ വഴി ഓണച്ചന്തയിലൂടെ വില്‍ക്കുന്ന പച്ചക്കറികള്‍ക്കു ജില്ലയില്‍ അമിത വില ഈടാക്കുന്നതായി പരാതി

പൊതുവിപണിയില്‍നിന്നു 30 ശതമാനം വില കുറച്ചു വില്‍ക്കുമെന്നാണ് പ്രഖ്യാപനമെങ്കിലും പല സാധനങ്ങള്‍ക്കും പൊതുമാര്‍ക്കറ്റിലേക്കാളും വില കൂടുതലാണെന്നാണ് ആക്ഷേപമുയരുന്നത്.

സമീപ ജില്ലകളായ എറണാകുളം, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളില്‍ കോട്ടയത്തെക്കാളും പത്ത് രൂപ മുതല്‍ 50 രൂപ വരെ കുറവാണ്. കോട്ടയത്ത് ഒരു കിലോ ഇഞ്ചിക്ക് 175 രൂപയാണ്. എന്നാല്‍ എറണാകുളത്ത് 125, ആലപ്പുഴ 118, പത്തനംതിട്ട 90 എന്നിങ്ങനെയാണ് വില. മറ്റു സാധനങ്ങളുടെ വിലയിലും വ്യത്യാസമുണ്ട്. കോട്ടയത്തെ വിലയും മുമ്ബു പറഞ്ഞിരിക്കുന്ന ക്രമമനുസരിച്ചു മറ്റു ജില്ലകളിലെ വിലയും ഇതോടൊപ്പം. വെളുത്തുള്ളി 195, 145, 140, 155, തക്കാളി 52, 45, 39, 30, മുരിങ്ങക്ക 34, 25, 28, 25, കാബേജ് 34, 28, 30, 18, പച്ചമുളക് 62,42,54,46 എന്നിങ്ങനെയാണ് വില.

http://✍️✍️✍️ *Group: 488* *കേരളാ ന്യൂസിൻ്റെ വാട്ട് സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ*👇 https://chat.whatsapp.com/BX5WblTmDKXFaHJwda34k8 *കേരളാ ന്യൂസിൻ്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക*👇 https://www.facebook.com/keralanewz/ *കേരളാ ന്യൂസിൻ്റെ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യാൻ*👇 https://t.me/joinchat/Q3sPUBfED5fBoPg0hsmsSw *ഡെയ്ലി ഹണ്ടിൽ വാർത്ത വായിക്കുവാൻ*👇 https://profile.dailyhunt.in/www.keralanewz.com K🅴🆁🅰🅻🅰 N🅴🆆🆉.🅲🅾🅼കര്‍ഷകരില്‍നിന്നും നേരിട്ട് സംഭരിക്കുന്ന ഏത്തക്കുല, നാട്ടിലുള്ള പച്ചക്കറി എന്നിവയ്ക്ക് മാത്രമാണ് 30 ശതമാനം വില കുറച്ച്‌ വില്‍ക്കുന്നത്. 30 ശതമാനം വിലക്കുറവ് പ്രതീക്ഷിച്ച്‌ വാങ്ങാനെത്തിയവര്‍ കൃഷിഭവന്‍ ഉദ്യോഗസ്ഥരുമായി ബഹളമുണ്ടാക്കുന്ന അവസ്ഥയാണ്. ഹോര്‍ട്ടികോര്‍പ്പിലെ ജില്ലയിലെ ചില ഉദ്യോഗസ്ഥരുടെ പിടിവാശിയാണ് വില കുറയ്ക്കാത്തതിന് പിന്നിലെന്നാണ് ആരോപണം. കൃഷി മന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടും വില കുറയ്ക്കാന്‍ തയാറായില്ലെന്നും ആക്ഷേപമുണ്ട്.

Facebook Comments Box

By admin

Related Post