Tue. Apr 23rd, 2024

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വൻ മയക്കുമരുന്നു വേട്ട . 43 കോടിയുടെ ലഹരിമരുന്നുമായി യുവാവ് പിടിയില്‍

By admin Aug 29, 2023
Keralanewz.com

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 43 കോടിയുടെ ലഹരിമരുന്നുമായി യു.പി സ്വദേശി പിടിയില്‍. യു.പി മുസഫര്‍നഗര്‍ സ്വദേശി രാജീവ് കുമാറില്‍നിന്നാണ് ഡി.ആര്‍.ഐ ലഹരിമരുന്ന് പിടികൂടിയത്.

കെനിയയിലെ നെയ്‌റോബിയില്‍നിന്ന് ഇന്ത്യയിലേക്ക് തിരിച്ച രാജീവ്കുമാര്‍ ചൊവ്വാഴ്ച രാവിലെ ഷാര്‍ജയില്‍നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്.

മൂന്നര കിലോ കൊക്കെയ്നും 1.29 കിലോ ഹെറോയിനുമാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. ഷൂവിലും പഴ്സിലും ബാഗിലുമാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. സംഭവത്തില്‍ വിശദമായ ചോദ്യംചെയ്യലും അന്വേഷണവും തുടരുകയാണ്.

Facebook Comments Box

By admin

Related Post