Thu. Apr 25th, 2024

ഗീതിക ശ്രീവാസ്തവ പാക്കിസ്ഥാനിലെ ഇന്ത്യൻ മിഷൻ തലപ്പത്തേക്ക് .

By admin Aug 29, 2023
Keralanewz.com

ന്യൂഡൽഹി:പാകിസ്താനിലെ ഇന്ത്യൻ മിഷന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയായി ഗീതിക ശ്രീവാസ്തവ. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ആദ്യമായാണ് ഒരു വനിത പാകിസ്ഥാനിലെ ഇന്ത്യൻ മിഷന്റെ തലപ്പത്തെത്തുന്നത്.

ഇന്ത്യൻ ഫോറിൻ സര്‍വീസ് ഉദ്യോഗസ്ഥയായ ഗീതിക ശ്രീവാസ്തവ, ഇസ്ലാമാബാദിലെ പുതിയ ചാര്‍ജ് ഡി അഫയേഴ്സ് (സിഡിഎ) ആയിട്ടാണ് നിയമിതയാകുന്നത്. ദില്ലിയിലേക്ക് മടങ്ങാൻ സാധ്യതയുള്ള ഡോ.എം സുരേഷ് കുമാറിന്റെ പിൻഗാമിയായാണ് ഗീതിക ശ്രീവാസ്തവ എത്തുന്നത്.

നിലവില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര പ്രാതിനിധ്യമില്ലാത്തതിനാല്‍ ഹൈക്കമ്മീഷണര്‍മാരുണ്ടായിരുന്നില്ല. അതിനാലാണ്, തത്തുല്യ റാങ്കിലുള്ള ഗീതിക ശ്രീവാസ്തവയെ സിഡിഎയായി നിയമിച്ചിരിക്കുന്നത്. നിലവില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് ജോയിന്റ് സെക്രട്ടറിയായിട്ടാണ് ഗീതിക ശ്രീവാസ്തവ സേവനമനുഷ്ഠിക്കുന്നത്. ഇന്ത്യ-പസഫിക് ഡിവിഷന്റെ ചുമതലയാണ് ഗീതിക ശ്രീവാസ്തവയ്ക്ക് നല്‍കിയിരിക്കുന്നത്. അതേസമയം, 2007-09 കാലയളവില്‍ ചൈനയിലെ ഇന്ത്യൻ എംബസിയില്‍ ഗീതിക ശ്രീവാസ്തവ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ, കൊല്‍ക്കത്തയിലെ റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസിലും എംഇഎയിലെ ഇന്ത്യൻ ഓഷ്യൻ റീജിയൻ ഡിവിഷൻ ഡയറക്ടറായും ഗീതിക ശ്രീവാസ്തവ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Facebook Comments Box

By admin

Related Post