Fri. Mar 29th, 2024

വിമാനത്തിൽ ഇനി മുതൽ അഡൾട്ട് ഒൺളി ക്ലാസ്സും .

By admin Aug 29, 2023
Keralanewz.com

വിമാനത്തില്‍ ‘അഡല്‍റ്റ് ഒണ്‍ലി’ സെക്ഷൻ അവതരിപ്പിക്കാനൊരുങ്ങി എയര്‍ലൈൻ കമ്ബനി. 16 വയസ്സിന് മുകളിലുള്ളവര്‍ക്കായിരിക്കും ഈ ഭാഗം അനുവദിക്കുക.

ടര്‍ക്കിഷ്-ഡച്ച്‌ കമ്ബനിയായ കോറെൻഡണ്‍ എയര്‍ലൈൻസാണ് നവംബര്‍ മുതല്‍ യാത്രക്കാര്‍ക്ക് പുതിയ സേവനം നല്‍കാൻ പദ്ധതിയിടുന്നത്. ആംസ്റ്റര്‍ഡാമില്‍നിന്ന് ഡച്ച്‌ കരീബിയൻ ദ്വീപായ കുരകാവോയിലേക്കാണ് ആദ്യം ഈ സൗകര്യം ഒരുക്കുക.

കുട്ടികളുടെ ശബ്ദങ്ങളും മറ്റും ഇല്ലാതെ വിമാനത്തില്‍ സ്വസ്ഥമായി ഇരിക്കാനും ജോലി ചെയ്യാനും മറ്റും അവസരമൊരുക്കുകയാണ് കമ്ബനി ലക്ഷ്യമിടുന്നത്. കുട്ടികള്‍ക്കൊപ്പമല്ലാതെ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ സീറ്റുകള്‍ അനുവദിക്കുക. വിമാനത്തിലെ മറ്റു ഭാഗവുമായി വേര്‍തിരിച്ചായിരിക്കും ഇതിനുള്ള സീറ്റുകള്‍ ഒരുക്കുക. മുൻവശത്തെ ഒമ്ബത് സീറ്റുകള്‍ മറ്റുള്ളവയേക്കാള്‍ വലിപ്പത്തിലും വിശാലതയിലും ഒരുക്കുന്നുമുണ്ട്. അഡല്‍റ്റ് ഒണ്‍ലി സീറ്റിന് 49 ഡോളര്‍ അധികം നല്‍കണം. വലിപ്പം കൂടിയ പ്രത്യേക സീറ്റുകള്‍ക്ക് 108 ഡോളറാണ് അധികം നല്‍കേണ്ടത്

Facebook Comments Box

By admin

Related Post