Fri. Apr 26th, 2024

ചാണ്ടി ഉമ്മന് മാധ്യമ വിലക്കോ? സ്ഥാനാർത്ഥി രാഷ്ട്രീയം ചർച്ച ചെയ്യരുത് എന്ന് വി ഡി സതീശന്റെ നിർദ്ദേശം? ഇതിനെതിരെ ആഞ്ഞടിച്ചു സിപിഎം നേതാവ് റഹിം.

By admin Aug 30, 2023
Keralanewz.com

പുതുപ്പള്ളി ഉപാതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച നിമിഷം മുതൽ ഇടത് പക്ഷ സ്ഥാനാർത്ഥി വികസനം ചർച്ച ചെയ്യാൻ യു ഡീ എഫ് ഇനിയും ചാണ്ടി ഉമ്മനെയും ക്ഷണിക്കുന്നു. എന്നാൽ ജെയ്ക് സി തോമസിന്റെ ഈ നിലപാടിനോട് കോൺഗ്രസ്സ് പ്രതികരിച്ചത് മാന്യമായല്ല. സ്ഥാനാർത്ഥിയെ നാലാം കിട എന്നും വിദ്യാർത്ഥി രാഷ്ട്രീയം അല്ല ഇതെന്നുമൊക്കെ ആക്ഷേപിച്ചു മുന്നോട്ട് പോവുകയാണ് കോൺഗ്രസ്സ്.

എന്നാൽ എന്താണ് വികസന ചർച്ചക്ക്ചാ ണ്ടി ഉമ്മനുള്ള ഭയം എന്നാണ് സിപിഎം ചോദിക്കുന്നത്. സിപിഎം നേതാവും എംപി യുമായ എ എ റഹീം ഗുരുതരമായ ആരോപണം ആണ് ഉന്നയിക്കുന്നത്. ചാണ്ടി ഉമ്മന് പ്രതിപക്ഷ നേതാവിന്റെ വിലക്ക് ഉണ്ടെന്ന് ആണ് അദ്ദേഹം ആരോപിക്കുന്നത്. മാധ്യമങ്ങളെ നേരിടാൻ ഉള്ള ഭയം ആവാം ഒരു പക്ഷേ ചാണ്ടി ഉമ്മനെയും കോൺഗ്രസിനെയും പിന്നോട്ട് നിറുത്തുന്നത്.

ഏകപക്ഷീയമായി പ്രചരണം നയിക്കുന്ന സതീശൻ പോലും മണ്ഡലത്തിലെ വികസനം എന്തെന്ന് മിണ്ടുന്നില്ല.

ബിജെപി യും കോൺഗ്രെസ്സുമായും വോട്ട് കച്ചവടം ഉണ്ടെന്നും തൃക്കാക്കരയിൽ സംഭവിച്ച പോലെ ഒരു ദുർബല സ്ഥാനാർത്ഥിയെ ആണ് ബിജെപി നിറുത്തിയിരിക്കുന്നത് എന്നും റഹീം ആരോപിച്ചു. കിടങ്ങൂർ പഞ്ചായത്തിൽ യുഡിഫ് – ബിജെപി ബന്ധം എന്താണ് കോൺഗ്രസ്സ് ചർച്ച ചെയ്യാത്തത് എന്നും റഹീം ചോദിച്ചു.

Facebook Comments Box

By admin

Related Post