Wed. Apr 24th, 2024

ചാണ്ടി ഉമ്മന്റെ യൂത്ത് ലീഗ് സമ്മേളനത്തിലെ പ്രസംഗം തിരിഞ്ഞു കടിക്കുന്നു.ഇടത് മുന്നണി പ്രചാരണരംഗത്ത് ഈ പ്രസംഗം ഉയർത്തി കാട്ടുന്നു. കത്തോലിക്കാ, യാക്കോബായ സഭകൾ എതിർപ്പിൽ. കോൺഗ്രസ്സ് നേതൃത്വം പ്രശ്നത്തിൽ ഇടപെടാൻ ശ്രമിക്കുന്നു.

By admin Sep 1, 2023
Keralanewz.com

കോട്ടയം : പുതുപ്പള്ളി ഉപാതിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ കത്തോലിക്കാ, യാക്കോബായ മേഖലയിൽ യു ഡീ എഫ് ഇന് പ്രതിസന്ധി. കത്തോലിക്കാ, യാക്കോബായ സഭകൾ കടുത്ത എതിർപ്പിൽ ആണെന്നതിനാൽ ഇത്‌ വരെ ചാണ്ടി ഉമ്മൻ ബിഷപ്പ്മാരെ സന്ദർശിച്ചിട്ടില്ല.

ക്രിസ്ത്യാനികൾക്കെതിരെ ഉള്ള ചാണ്ടി ഉമ്മന്റെ പ്രസംഗം 👉

ചാണ്ടി ഉമ്മന്റെ യൂത്ത് ലീഗ് സമ്മേളനത്തിലെ പ്രസംഗം ആണ് സഭകൾ ഉയർത്തി കാണിക്കുന്നത് .ഇടത് മുന്നണിയും പ്രചാരണരംഗത്ത് ഈ പ്രസംഗം ഉയർത്തി കാട്ടുന്നു. ലീഗ്കാരെ സുഖിപ്പിക്കാൻ പതിമൂന്ന് മിനിട്ട് വാചാലമായി പ്രസംഗിച്ച ചാണ്ടി ഉമ്മൻ പുതുപ്പള്ളിയ്ക്ക് പാഴായ വികസനപ്രവർത്തനങ്ങൾ മറക്കാൻ ശ്രമിക്കുന്നതും മൗനം പാലിക്കുന്നത് അവസാന ലാപ്പിൽ ചർച്ച യാകുന്നു.

മുസ്ലിം ലീഗ് നേതാവ് നടത്തിയ ഹാഗിയ സോഫിയ പരാമർശം മൂലം ഉയർന്ന വിമർശനത്തെ ലഘൂകരിക്കാൻ നടത്തിയ പ്രസംഗത്തിൽ ആണ് പള്ളികൾ വിൽപ്പനയ്ക്ക് പള്ളികളെല്ലാം വിദേശത്ത് ബാർആകുന്നു എന്നൊക്കെ ചാണ്ടി ഉമ്മൻ തട്ടി വിട്ടത്. ഇത്‌ കത്തോലിക്കാ സഭക്ക് കടുത്ത അമർഷം ഉണ്ടാക്കി. പാലാ, ചങ്ങനാശ്ശേരി രൂപതകൾ പൊട്ടി തെറിച്ചു. പ്രത്യേകിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദനെ സമാന വിഷയത്തിൽ വിമർശിച്ച മാണി പുതിയടം അച്ഛനൊക്കെ ആണ് കടുത്ത എതിർപ്പിൽ ഉള്ളത്. ഉമ്മൻ ചാണ്ടി അല്ല മകനെന്നും, വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കാൻ മകൻ ഇത്‌ വരെ പഠിച്ചിട്ടില്ലേ എന്നും ആണ് ഒരു സീനിയർ മെത്രാൻ കോൺഗ്രസ്സ് നേതാവിനോട് ചോദിച്ചത്. കത്തോലിക്കാ സഭക്ക് സമദൂരം ആണെന്നും രൂപതകൾ പറയുന്നു. കെപിസിസി പ്രസിഡന്റ്‌ വിഷയം തണുപ്പിക്കാൻ ഇടപെട്ടേക്കും.

ഉമ്മൻചാണ്ടിയെ അനുകരിച്ച് തലമുടി ചീകാതെ, ചെരുപ്പ് ധരിക്കാതെ ഷർട്ട് അയൺ ചെയ്യാതെ നടത്തത്തിൽ കൃത്രിമ വേഗത വരുത്തി ശബ്ദം ബോധപൂർവ്വം ഉമ്മൻ ചാണ്ടിയെപോലെ പതറിച്ച് ഉമ്മൻചാണ്ടിയ്ക്ക് പഠിക്കാതെ മണ്ഡലത്തിന് വേണ്ടി സംസാരിക്കാൻ ചാണ്ടിയോട്നി ർദ്ദേശം നൽകി കഴിഞ്ഞു.

സഹതാപം കൊണ്ട് കിട്ടുന്ന വോട്ട് ചാണ്ടി ഉമ്മൻ നാക്ക് കൊണ്ട് നശിപ്പിച്ചു എന്നാണ് കോൺഗ്രസ് നേതാക്കൾ രഹസ്യമായി പറയുന്നത്. എന്തായാലും അടുത്ത ദിവസങ്ങളിൽ പള്ളികളിൽ കയറി വോട്ട് പിടിക്കാൻ ആണ് കോൺഗ്രസ്സ് ശ്രമിക്കുന്നത്

Facebook Comments Box

By admin

Related Post