Fri. Apr 26th, 2024

മുഖ്യമന്ത്രിയുടെ അകമ്ബടി വാഹനം മനഃപൂര്‍വം കാറില്‍ ഇടിപ്പിച്ചു; പരാതിയുമായി നടന്‍ കൃഷ്ണകുമാര്‍

By admin Sep 1, 2023
Keralanewz.com

പത്തനംതിട്ട:നടനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ കൃഷ്ണകുമാറിന്‍റെ കാറില്‍ മുഖ്യമന്ത്രിയുടെ അകമ്ബടി വാഹനം മനഃപൂര്‍വം ഇടിപ്പിച്ചെന്ന് പരാതി.

സംഭവത്തില്‍ നടന്‍ പന്തളം പോലീസില്‍ പരാതി നല്‍കി.

വാഹനത്തിലുണ്ടായിരുന്ന പോലീസുകാര്‍ മോശമായി പെരുമാറിയെന്നും നടന്‍റെ പരാതിയില്‍ പറയുന്നു. രാവിലെ പുതുപ്പള്ളിയിലെ പൊതുയോഗങ്ങളില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി എംസി റോഡ് വഴി പോകുമ്ബോഴാണ് സംഭവം. മുഖ്യമന്ത്രിക്ക് അകമ്ബടിയായി പോയ പോലീസ് ബസ് കൃഷ്ണകുമാറിന്‍റെ കാറില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ കാര്‍ ഒരു വശത്തേക്ക് നീങ്ങിയെന്ന് കൃഷ്ണകുമാര്‍ ആരോപിച്ചു.

Facebook Comments Box

By admin

Related Post