Thu. Apr 18th, 2024

ആശുപത്രിയില്‍ നിന്ന് വീട്ടിലേയ്ക്ക് മടങ്ങവെ ആംബുലൻസ് തോട്ടിലേയ്‌ക്ക് മറിഞ്ഞു; 80കാരിക്ക് ദാരുണാന്ത്യം

By admin Sep 4, 2023
Keralanewz.com

ഇടുക്കി: ആംബുലൻസ് തോട്ടിലേയ്‌ക്ക് മറിഞ്ഞ് 80കാരിയ്‌ക്ക് ദാരുണാന്ത്യം. രാജാക്കാട് പന്നിയാര്‍കുട്ടിക്ക് സമീപമാണ് അപകടമുണ്ടായത്.
[2:40 PM, 9/4/2023] Staf: ഈ പ്രദേശത്ത് അപകടം പതിവാണ്. വട്ടപ്പാറ ചെമ്ബുഴയില്‍ അന്നമ്മ പത്രോസാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ നാലരയോടെ ആയിരുന്നു അപകടം. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അന്നമ്മ. ആശുപത്രിയില്‍ നിന്ന് ഡിസ്‌ചാര്‍ജായി വീട്ടിലേയ്ക്ക് മടങ്ങും വഴിയായിരുന്നു അപകടം. നിയന്ത്രണം വിട്ട ആംബുലൻസ് പത്തടി താഴ്‌ചയുള്ള തോട്ടിലേ‌ക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ രാജാക്കാടുള്ള സ്വകാര്യ ആശുപത്രിയിലേ‌യ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേയ്‌ക്ക് മാറ്റിയിട്ടുണ്ട്. പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്.

Facebook Comments Box

By admin

Related Post