Thu. Mar 28th, 2024

മഴ കനക്കും.ഓറഞ്ച് അലേർട്ട്.

By admin Sep 4, 2023 #rain fall
Keralanewz.com

ഉയര്‍ന്ന താപനിലയ്‌ക്കും കുടിവെള്ള, കാര്‍ഷിക പ്രശ്നങ്ങള്‍ക്കും താല്കാലിക പരിഹാരമായി സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നു.അതേ സമയം മണിക്കൂറുകള്‍കൊണ്ട് ലഭിക്കുന്ന കനത്തമഴ ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്.പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. നിലവില്‍ പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ശക്തമായ മഴ ലഭിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കുപടിഞ്ഞാറും പടിഞ്ഞാറന്‍ മധ്യമേഖലയിലുമായി നാളെ രാവിലെയോടെ ന്യൂനമര്‍ദം രൂപമെടുക്കും. ഇതിന് ശേഷം മഴ കൂടുതല്‍ ശക്തമാകുമെന്നാണ് നിഗമനം.

Facebook Comments Box

By admin

Related Post