Thu. Apr 18th, 2024

ഇന്ത്യയോട് പിണങ്ങി ഷി..ഇന്ത്യ ആതിഥ്യം വഹിക്കുന്ന ജി 20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എത്തില്ലെന്ന് ഔദ്യോഗികമായി അറിയിച്ച്‌ ചൈന !

By admin Sep 5, 2023
Keralanewz.com

ബീജിംഗ്: ഇന്ത്യയിൽ വെച്ച് നടക്കുന്ന ജി 20 ഉച്ചകോടിയിൽ പ്രസിഡന്റ് ഷിജിൻ പിങ് ന് പകരം പ്രധാനമന്ത്രി ലിക്വിയാങ്ങ് എത്തും.

ഇന്ത്യ ആതിഥ്യം വഹിക്കുന്ന ജി 20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എത്തില്ലെന്ന് ഔദ്യോഗികമായി അറിയിച്ച്‌ ചൈന. ഇന്ത്യ സര്‍ക്കാരിന്റെ ക്ഷണപ്രകാരം, സെപ്തംബര്‍ 9, 10 തീയതികളില്‍ ഡല്‍ഹിയില്‍ നടക്കുന്ന 18-ാമത് ജി 20 ഉച്ചകോടിയില്‍ സ്റ്റേറ്റ് കൗണ്‍സില്‍ പ്രീമിയര്‍ ലി ക്വിയാങ് പങ്കെടുക്കുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ് പ്രസ്താവനയിലൂടെ അറിയിച്ചതായി വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഷി എത്തില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പായിരുന്നെങ്കിലും ചൈനയുടെ ഔദ്യോഗിക അറിയിപ്പിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ഇന്ത്യ.

റഷ്യൻ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് ഉച്ചകോടിയില്‍ പങ്കെടുക്കാൻ സാധിക്കില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിലൂടെ നേരിട്ട് വിളിച്ചാണ് പുടിൻ ഇക്കാര്യം അറിയിച്ചത്.

.ഷിയുടെ നിലപാടില്‍ തനിക്കു നിരാശയുണ്ടെന്നാണ് ബൈഡൻ പറയുന്നത് . ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം, ഭൂപട വിവാദം എന്നിവയുടെ പശ്ചാത്തലത്തിലാണു ഷി പങ്കെടുക്കാത്തതെന്നാണു റിപ്പോര്‍ട്ട്. ”ഞാൻ നിരാശനാണ്. അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താൻ ഞാൻ ഉദ്ദേശിച്ചിരുന്നു”- എന്ന് ബൈഡൻ മാദ്ധ്യമങ്ങളോടു പ്രതികരിച്ചു. എന്നാല്‍ ഇന്ത്യയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് പങ്കെടുക്കാതിരിക്കുന്നതില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന് ആണ് ഇന്ത്യ പ്രതികരിച്ചത് ..

ചില ആഗോള നേതാക്കള്‍ ഡല്‍ഹിയില്‍ എത്താതിരിക്കാനുള്ള കാരണം അവരുടെ മറ്റ് തിരക്കുകള്‍ കാരണമാണ് എന്ന് ഇന്ത്യന്‍ വൃത്തങ്ങള്‍ പ്രതികരിച്ചു. ലോക നേതാക്കളുടെ തിരക്കേറിയ ഷെഡ്യൂളുകള്‍ കണക്കിലെടുക്കുമ്ബോള്‍ എല്ലാ നേതാക്കള്‍ക്കും എല്ലാ ഉച്ചകോടിയിലും പങ്കെടുക്കുന്നത് എപ്പോഴും സാധ്യമല്ല എന്നും വ്യക്തിപരമായ കാരണങ്ങളാല്‍ പലരും ഉച്ചകോടികള്‍ ഒഴിവാക്കിയേക്കാമെന്നും ഇന്ത്യ പറഞ്ഞു.

2008 മുതല്‍ നടന്ന ജി 20യുടെ 16 ഉച്ചകോടികള്‍ ആണ് നടന്നത്. 2010 ന് ശേഷം നടന്ന ഒരു ഉച്ചകോടിയിലും എല്ലാ രാഷ്ട്രങ്ങളുടേയും തലവന്‍മാര്‍ പങ്കെടുത്ത ചരിത്രമുണ്ടായിട്ടില്ല. 2010, 2011, 2012, 2013, 2016, 2017 വര്‍ഷങ്ങളില്‍ നടന്ന ഉച്ചകോടികളില്‍ അഞ്ച്-ആറ് രാജ്യങ്ങളിലെ തലവന്‍മാരോ ഭരണത്തലവന്‍മാരോ പങ്കെടുത്തിട്ടുണ്ട്.

കൊവിഡ് രൂക്ഷമായ 2021 ല്‍ ആറ് രാജ്യങ്ങളെ പ്രതിനിധീകരിച്ചെത്തിയത് ഭരണ-രാഷ്ട്രത്തലവന്‍മാരേക്കാള്‍ കുറഞ്ഞ സ്ഥാനങ്ങളിലിരിക്കുന്നവരായിരുന്നു. കാനഡ, ജര്‍മ്മനി, ഇന്ത്യ, ഇറ്റലി, ദക്ഷിണ കൊറിയ, തുര്‍ക്കി, യുകെ, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നീ രാജ്യങ്ങള്‍ മാത്രമാണ് എല്ലായ്പ്പോഴും ഒരു രാഷ്ട്രത്തലവനെ ജി 20 ഉച്ചകോടിയിലേക്ക് അയച്ചിട്ടുള്ളത്.

ചൈന, ഫ്രാന്‍സ്, ഇന്തോനേഷ്യ, ജപ്പാന്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ഓരോ തവണയും അര്‍ജന്റീന, ഓസ്ട്രേലിയ, ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങള്‍ രണ്ട് തവണ വീതവും രാഷ്ട്രത്തലവന്‍മാരെ അയയ്ക്കാതിരുന്നിട്ടുണ്ട്.

ജി 20 പ്രഖ്യാപനത്തില്‍ നിന്ന് തര്‍ക്ക വിഷയങ്ങള്‍ ഒഴിവാക്കാനുള്ള നിര്‍ദ്ദേശവുമായിട്ടാണ് ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. യുക്രെയിനെക്കുറിച്ച്‌ നേരിട്ട് പരാമര്‍ശം വേണ്ടെന്ന് ആണ് നിര്‍ദ്ദേശം. അതേസമയം, യുക്രെയിൻ സംഘര്‍ഷത്തില്‍ ശക്തമായ നിലപാട് വേണമെന്നാണ് ജി 7 രാജ്യങ്ങളുടെ ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) പ്രകാരം ഏറ്റവും പുരോഗമിച്ച ഏഴ് സമ്ബദ്‌വ്യവസ്ഥകളുടെ ഗ്രൂപ്പാണ് G7 അല്ലെങ്കില്‍ ഗ്രൂപ്പ് ഓഫ് സെവൻ. കാനഡ, യുഎസ്‌എ, യുകെ, ഫ്രാൻസ്, ജര്‍മ്മനി, ജപ്പാൻ, ഇറ്റലി എന്നിവയാണ് ഏഴ് രാജ്യങ്ങള്‍. ആഫ്രിക്കൻ യൂണിയനെ ജി20യില്‍ ഉള്‍പ്പെടുത്തണമെന്ന ഇന്ത്യയുടെ നിര്‍ദ്ദേശത്തിലും എതിര്‍പ്പുണ്ട്.

ജി 20 ഉച്ചകോടിക്കായി വിവിധ രാഷ്ട്രനേതാക്കള്‍ വ്യാഴാഴ്ച മുതല്‍ ദില്ലിയില്‍ എത്താനിരിക്കെ സംയുക്ത പ്രസ്താവനയില്‍ സമവായത്തിനുള്ള നീക്കങ്ങള്‍ ഇനിയും വിജയിച്ചിട്ടില്ല. ഉച്ചകോടിക്ക് മുന്നോടിയായി നടന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ തുടങ്ങിയ ഭിന്നത അതേപടി തുടരുകയാണ്.

റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിര്‍ പുടിനും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങും ഉച്ചകോടിയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. സംയുക്തപ്രഖ്യാപനത്തില്‍ യുക്രെയിൻ സംഘര്‍ഷം ഉള്‍പ്പെടുത്താനുള്ള നീക്കത്തെ റഷ്യ ശക്തമായി എതിര്‍ക്കുകയാണ്. റഷ്യൻ നിലപാട് കൂടി പരാമര്‍ശിച്ചില്ലെങ്കില്‍ പ്രഖ്യാപനം വീറ്റോ ചെയ്യും എന്ന് വിദേശകാര്യമന്ത്രി സെര്‍ഗി ലാവ്റോവ് വ്യക്തമകാക്കി. ചൈനയുടെ പിന്തുണയും ഇക്കാര്യത്തില്‍ റഷ്യയ്ക്കുണ്ട്.

എന്നാല്‍ റഷ്യയുടെ യുദ്ധവെറിക്കെതിരെ ശക്തമായ സന്ദേശം ദില്ലി പ്രഖ്യാപനം നല്‍കണമെന്നാണ് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡന്‍റെ നിര്‍ദ്ദേശം..ജി20യില്‍ യുക്രയിൻ സംഘര്‍ഷത്തിനുള്‍പ്പടെ പരിഹാരം കാണാൻ ശ്രമിക്കാനുള്ള നരേന്ദ്ര മോദിയുടെ നീക്കത്തിന് റഷ്യയും ചൈനയും സ്വീകരിക്കുന്ന കടുത്ത നിലപാട് തിരിച്ചടിയായിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് തര്‍ക്ക വിഷയങ്ങള്‍ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം ഇന്ത്യ മുന്നോട്ട് വെക്കുന്നത്. യുക്രെയിനെക്കുറിച്ച്‌ നേരിട്ട് പരാമര്‍ശം വേണ്ടെന്ന് ഇന്ത്യയുടെ നിര്‍ദ്ദേശം.

Facebook Comments Box

By admin

Related Post