Thu. Mar 28th, 2024

പുതുപ്പള്ളി തെരഞ്ഞെടുപ്പിനെ ചൊല്ലി തര്‍ക്കം; ഒരാള്‍ക്ക് വെട്ടേറ്റു, സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

By admin Sep 6, 2023
Keralanewz.com

പുതുപ്പളളി മണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം ആക്രമണത്തില്‍ കലാശിച്ചു. ഒരാള്‍ക്ക് വെട്ടേറ്റു
കാലടി പൊതിയക്കര സ്വദേശി കുന്നേക്കാടൻ ജോണ്‍സനാണ് വെട്ടേറ്റത്. സിപിഐഎം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി കുന്നേക്കാടൻ ദേവസിയാണ് ആക്രമിച്ചതെന്ന് പരിക്കേറ്റയാള്‍ പറഞ്ഞു. സംഭവത്തില്‍ ദേവസിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തലയ്ക്ക് പരിക്കുപറ്റിയ ജോണ്‍സനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജോണ്‍സണ്‍ ലോറി ഡ്രൈവറാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പുതുപ്പള്ളിയിലെ ഭൂരിപക്ഷവുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ആക്രമണമുണ്ടായിരിക്കുന്നത്. ഇന്ന് രാവിലെ പൊതിയക്കരയില്‍ വെച്ചാണ് ആക്രമണം നടന്നത്. ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് ജോണ്‍സണെ
ആക്രമിച്ചത്. ജോണ്‍സന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. ആറുമണിക്കൂറിനുള്ളില്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

Facebook Comments Box

By admin

Related Post