യോദ്ധായിലെ പടകാളി പാട്ടു വയലിൻ ബാൻഡിൽ പുനർജനിച്ചപ്പോൾ – കാണൂ , കേക്കൂ ആസ്വദിക്കൂ .

Please follow and like us:
190k

മ്യൂസിക് ഡെസ്ക്

കൊച്ചി : ലോക പ്രശസ്ത സംഗീത സംവിധായകൻ മലയാളത്തിൽ സംഗീതം ചെയ്തു സൂപ്പർ ഹിറ്റ് ആയ യോദ്ധായിലെ “പടകാളി ” എന്ന് തുടങ്ങുന്ന അതി മനോഹരമായ ഗാനം ഇതാ നമുക്കായി വീണ്ടും ഓർഫിയോ ബാൻഡ് അണിയിച്ചൊരുക്കിയിരിക്കുന്നു . ഈ ബാൻഡിന്റെ പ്രത്യേകത എന്തെന്ന് വെച്ചാൽ സ്ട്രിങ്സ് ഇൻസ്ട്രുമെന്റസ് ആയ വയലിൻ , വിയോള , സെല്ലോ മുതലായ ലോകത്തിലേക്ക് വെച്ച് ഏറ്റവും പാടുള്ള ഇൻസ്ട്രുമെമെന്റ്സ് വെച്ചാണ് വായിച്ചിരുന്നത് . അതോടൊപ്പം തന്നെ പിയാനോ , ഡ്രം തുടങ്ങിയ ഉപകരണങ്ങളും ഉപയോഗിച്ച് .

ഇനി ഇതിൽ പെർഫോം ചെയുന്ന കലാകാരന്മാർ പ്രധാനമായും വെസ്റ്റേൺ ക്ലാസിക്കൽ വയലിനിൽ ലൈസന്സിയറ്റ് ഡിഗ്രി ഉള്ള കാരൾ ജോർജ് ആണ് ഫസ്റ്റ് വയലിൻ വായിക്കുന്നത് . ലൈസന്സിയറ്റ് ഡിഗ്രി ഉള്ളവർ ഇന്ത്യയിൽ വളരെ കുറവാണ് . ഇദ്ദേഹത്തെ പോലെ തന്നെ ലൈസന്സിയറ്റ് ഡിഗ്രി ഉള്ള ആളാണ് ഗ്രാമി അവാർഡ് വിന്നേറും സംഗീത സംവിധായകനും ആയ മലയാളി ആയ മനോജ് ജോർജ് . സെക്കന്റ് വയലിൻ വായിക്കുന്നത് മലയാള സിനിമയിലെ ലീഡ് വയലിനിസ്റ്റ് ഫ്രാൻസിസ് സേവിയർ ആണ് . വിയോള വായിച്ചിരുന്നത് പ്രശ്‌സത വയലിൻ സോളോ പ്ലയെർ ആയ ഹെറാൾഡ് ആണ് . ഇതിന്റെ മ്യൂസിക്കൽ സ്കോർ അറേഞ്ച്മെന്റ് ചെയ്തത് പ്രശസ്ത കോംപോസ്ററും വിയലിനിസ്റ്റും ആയ റെക്സ് ഐസക് മാഷ് ആണ് . ഇവരുടെ എല്ലാം തന്നെ ഗുരു ആണ് ഇദ്ദേഹം എന്നതും ശ്രദ്ധേയം .

ഇവരോടൊപ്പം തന്നെ മരിയ സെല്ലോയിലും , റോബിൻ തോമസ് , ബിനോയ് ജോസഫ് , ബെൻഹർ എന്നിവരും പെർഫോം ചെയ്തിരിക്കുന്നു . അപ്‌ലോഡ് ചെയ്തു മണിക്കൂറുകളിൽ തന്നെ ഈ വീഡിയോ ഫേസ്ബുക്കിൽ വൈറൽ ആയിരിക്കുന്നു .

അപ്പൊ എങ്ങനാ കാണുവല്ലേ ..

 

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)