യുപിയിൽ കർഷകന്‍റെ ഒന്നരലക്ഷം രൂപയുടെ വായ്പയിൽ എഴുതിത്തള്ളിയത് ഒരു പൈസ!

Please follow and like us:
190k

ആ​ഗ്ര: ബി​ജെ​പി ഭ​രി​ക്കു​ന്ന യു​പി​യി​ൽ ക​ർ​ഷ​ക​ന്‍റെ ഒ​ന്ന​ര​ല​ക്ഷം രൂ​പ​യു​ടെ വാ​യ്പ​യി​ൽ സ​ർ​ക്കാ​ർ എ​ഴു​തി​ത്ത​ള്ളി​യ​ത് ഒ​രു പൈ​സ. മ​ധു​ര ജി​ല്ല​യി​ലെ ഗോ​വ​ർ​ധ​ൻ സ്വ​ദേ​ശി ചി​ദ്ദി​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ക്രൂ​ര​ത​മാ​ശ​യ്ക്ക് പാ​ത്ര​മാ​യ​ത്. ചി​ദ്ദി​യു​ടെ 1.55 ല​ക്ഷം രൂ​പ​യു​ടെ വാ​യ്പ​യി​ൽ​നി​ന്ന് ഒ​രു പൈ​സ​യാ​ണ് എ​ഴു​തി​ത്ത​ള്ളി​യ​ത്. ഇ​ത് സം​ബ​ന്ധി​ച്ച് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​റി​യി​പ്പ് ചി​ദ്ദി​ക്ക് ല​ഭി​ച്ചു.

വാ​യ്പ​യു​ടെ സിം​ഹ​ഭാ​ഗ​വും എ​ഴു​തി​ത്ത​ള്ളു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു താ​ൻ. സ​ർ​ക്കാ​ർ ക​ർ​ഷ​ക​രോ​ട് ന​ട​ത്തു​ന്ന ക്രൂ​ര​ത​മാ​ശ​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. ആ​റു വ​ർ​ഷം മു​ന്പ് കാ​ർ​ഷി​ക ആ​വ​ശ്യ​ത്തി​നാ​ണ് ചി​ദ്ദി വാ​യ്പ​യെ​ടു​ത്ത​ത്. ചി​ദ്ദി​യു​ടേ​തി​നു സ​മ​ന​മാ​യ വാ​യ്പ​ക​ളെ​ല്ലാം പൂ​ർ​ണ​മാ​യും എ​ഴു​തി​ത്ത​ള്ളി​യി​രി​ക്കു​ക​യാ​ണ്.

എ​ന്നാ​ൽ സം​ഭ​വം സാ​ങ്കേ​തി​ക പി​ഴ​വാ​ണെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഇ​ത് പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ച്ചു​വ​രി​ക​യാ​ണെ​ന്നും മ​ധു​ര ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് അ​ര​വി​ന്ദ് മ​ല്ല​പ്പ പ​റ​ഞ്ഞു. ആ​ദ്യ ഘ​ട്ട​ത്തി​ൽ ബാ​ങ്ക് അ​ക്കൗ​ണ്ട് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ച​വ​രു​ടെ വാ​യ്പ മാ​ത്ര​മാ​ണ് എ​ഴു​തി​ത്ത​ള്ളി​യി​രി​ക്കു​ന്ന​ത്.

ചി​ദ്ദി​യു​ടെ സം​ഭ​വ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് ര​ണ്ട് അ​ക്കൗ​ണ്ടു​ക​ളാ​ണ് ഉ​ള്ള​ത്. ഇ​തി​ൽ ഒ​ന്ന് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ച അ​ക്കൗ​ണ്ടി​ൽ തി​രി​ച്ച​ട​വ് ഒ​രു പൈ​സ​മാ​ത്ര​മാ​ണ് ബാ​ക്കി നി​ൽ​ക്കു​ന്ന​ത്. ഇ​താ​ണ് ഇ​ത്ത​ര​മൊ​രു പി​ഴ​വി​ന് ഇ​ട​യാ​ക്കി​യ​ത്. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ ചി​ദ്ദി​യു​ടെ കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്നും അ​ര​വി​ന്ദ് പ​റ​ഞ്ഞു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)