Fri. Mar 29th, 2024

പുതുപ്പള്ളി നിയമസഭാ തിരഞ്ഞെടുപ്പ് ക്ഷീണം തീർക്കാൻ അരയും തലയും മുറുക്കി കേരളത്തിലെ ബിജെപി നേതൃത്വം.. പാർലിമെന്റ് ഇലക്ഷനുള്ള കേരളത്തിലെ സ്ഥാനാർഥി ലിസ്റ്റിൽ മലയാള സിനിമ താര സാന്നിധ്യവും….

By admin Sep 11, 2023
Keralanewz.com

പുതുപ്പള്ളി നിയമസഭാ തിരഞ്ഞെടുപ്പ് ക്ഷീണം തീർക്കാൻ അരയും തലയും മുറുക്കി കേരളത്തിലെ ബിജെപി നേതൃത്വം.. പാർലിമെന്റ് ഇലക്ഷനുള്ള കേരളത്തിലെ സ്ഥാനാർഥി ലിസ്റ്റിൽ മലയാള സിനിമ താര സാന്നിധ്യവും….

പാർലമെന്റ് ഇലക്ഷനിലെ മോശം പ്രകടനത്തിലും, വോട്ട് കച്ചവട ആരോപണങ്ങളിലും നിരന്തര വിമർശനത്തിനിടയാകുന്ന ബിജെപി നേതൃത്വം പുത്തൻ തീരുമാനങ്ങൾ എടുക്കുന്നതായി സൂചനകൾ… തൃക്കാക്കരയിലും, പുതുപ്പള്ളിയിലും നടന്ന വമ്പിച്ച വോട്ട് ചർച്ചയിലും, തോൽവിയിലും ഉത്തരവാദിത്തം ഏറ്റെടുത്തു ബിജെപി സംസ്ഥാന അധ്യക്ഷനായ K സുരേന്ദ്രനെ മാറ്റണമെന്ന് പറഞ്ഞു കൊണ്ട് പ്രസ്ഥാനത്തിനുള്ളിൽ തന്നെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ ആണ്, തന്റെ സ്ഥാനം സംരക്ഷിക്കാൻ പുതിയ തീരുമാനങ്ങളുമായി K സുരേന്ദ്രൻ കളത്തിൽ ഇറങ്ങുന്നത്..

പതിവ് പോലെ തൃശ്ശൂരിൽ നിന്ന് മത്സരിക്കാൻ സുരേഷ് ഗോപി ഉണ്ടാകും… അതിനു പുറമെ “മാളികപ്പുറം” എന്ന സിനിമയിലൂടെ ലക്ഷോപലക്ഷം വിശ്വാസികളുടെ മനസ്സിൽ ശ്രീ അയ്യപ്പനായി കുടിയേറിയ ഉണ്ണി മുകുന്ദൻ സുരേന്ദ്രന് പകരം പത്തനംതിട്ടയിൽ സ്ഥാനാർഥി ആകുമെന്ന് ശക്തമായ സൂചനകൾ ഉണ്ട്..സംഘ പുത്രിയായി നിരന്തരം വിമർശനമേൽക്കുന്ന നടി അനുശ്രീ, ലക്ഷ്മി പ്രിയ എന്നിവരെയും കേരളത്തിലെ നിരവധി മണ്ഡലങ്ങളിൽ പരിഗണിക്കുന്നതോടൊപ്പം, മലയാളത്തിലെ പ്രമുഖ സൂപ്പർസ്റ്റാറിനെ തലസ്ഥാനത് മത്സരിപ്പിക്കാൻ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ കൊണ്ട് നിരന്തര സമ്മർദം ചെലുത്തുന്നതായി പറയപ്പെടുന്നു.എന്തായാലും താരസാന്നിധ്യം കൊണ്ട് വർണശബളമാകും വരാനിരിക്കുന്ന ലോകസഭ ഇലക്ഷൻ.. ഇടതും വലതും വാശിയോടെ മുട്ടുമ്പോൾ, വിശ്വാസ സംരക്ഷണ ഉയർത്തി പിടിച്ചാകും ബിജെപി സ്ഥാനർഥികളുടെ വോട്ട് തേടൽ.

Facebook Comments Box

By admin

Related Post