Tue. Apr 16th, 2024

സര്‍ക്കാറിന്റെ അവഗണനയില്‍ പ്രതിഷേധം; സംസ്ഥാന വ്യാപകമായി റേഷൻകടകള്‍ ഇന്ന് അടച്ചിടും

By admin Sep 11, 2023
Keralanewz.com

സര്‍ക്കാറിന്റെ അവഗണനയില്‍ പ്രതിഷേധിച്ച്‌ റേഷൻ വ്യാപാരികള്‍ ഇന്ന് കടകളടച്ച്‌ പ്രതിഷേധിക്കും. സംസ്ഥാന വ്യാപകമായി റേഷൻകടകള്‍ അടച്ചിടാനാണ് തീരുമാനം.
കിറ്റ് വിതരണത്തില്‍ വ്യാപാരികള്‍ക്ക് നല്‍കാനുള്ള 11 മാസത്തെ കുടിശിക നല്‍കുക വേദന പാക്കേജ് പരിഷ്കരിക്കുക ഈ പോസ് യന്ത്രത്തിന്റെ തകരാറുകള്‍ പൂര്‍ണ്ണമായും പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ലൈസൻസ് കാലോചിതമായ വര്‍ദ്ധന വരുത്തണമെന്നും സെയില്‍സ്മാനെ വേദന പാക്കേജില്‍ ഉള്‍പ്പെടുത്തണമെന്നും റേഷൻ വ്യാപാരികള്‍ ആവശ്യപ്പെടുന്നു.

എന്നാല്‍ സമരം റേഷൻ അവകാശം’ നിഷേധിക്കുന്ന തരത്തിലാകരുതെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. നിശ്ചയിച്ച സമയത്ത് കടകളില്‍ നിന്നും റേഷൻ വിതരണം നടക്കാതിരുന്നാല്‍ റേഷൻ വ്യാപാരികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും.
കാര്‍ഡുടമകള്‍ക്ക് റേഷൻ നിഷേധിച്ചു കൊണ്ടുള്ള പ്രതിഷേധ സമരത്തെ അംഗീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

Facebook Comments Box

By admin

Related Post