Fri. Apr 26th, 2024

വിഎസിനു നടക്കാൻ കഴിയാത്തതിനാല്‍, ആ ചോരയിലെ മനഃസാക്ഷിയുള്ള ഏതെങ്കിലും മനുഷ്യര്‍ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി മാപ്പ് പറയണം. വി എസ് അച്യുതാനന്ദനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍.

By admin Sep 14, 2023
Keralanewz.com

വിഎസിനു നടക്കാൻ കഴിയാത്തതിനാല്‍, ആ ചോരയിലെ മനഃസാക്ഷിയുള്ള ഏതെങ്കിലും മനുഷ്യര്‍ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി മാപ്പ് പറയണം

രാഹുൽ മാൻകൂട്ടത്തിന്റെ പോസ്റ്റ്‌ താഴെ കൊടുക്കുന്നു

സോളര്‍ കേസിന്റെ വെളിപ്പെടുത്തലുകളില്‍ ഉമ്മൻ ചാണ്ടി എന്ന മനുഷ്യൻ എത്രമാത്രം നിരപരാധിയും നീതിമാനുമായിരുന്നു എന്ന് കേരളീയ പൊതുസമൂഹം കൂടുതല്‍ തിരിച്ചറിയുന്ന ദിവസങ്ങളാണിത്. ഈ സമയത്ത് ഒരു കാരണവശാലും നമ്മള്‍ മറന്നു പോകരുതാത്ത ഒരു പേരുണ്ട്; വി.എസ്. അച്യുതാനന്ദൻ. വ്യക്തിയധിക്ഷേപവും തേജോവധവുമാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോര്‍മുഖത്തെ എല്ലാക്കാലത്തെയും പ്രധാന ആയുധം. അവരെതിര്‍ക്കുന്ന വ്യക്തിയെ ‘ചോരവറ്റും’വരെ മുഖം വികൃതമാക്കുന്ന വ്യക്തിഹത്യ ചെയ്യുക എന്നത് അവരുടെ ശീലവും ശൈലിയുമാണ്.

ഈ ശൈലിയുടെ പ്രായോഗിക തലത്തിലെ ഏറ്റവും ക്രൂര ഉദാഹരണമാണ് വി.എസ്. അച്യുതാനന്ദൻ. അച്യുതാനന്ദന്റെ ക്രൂരമായ നാവിന്റെ അക്രമം ഏറ്റു വാങ്ങാത്തവര്‍ എതിര്‍ചേരിയില്‍ എന്നല്ല ‌സ്വന്തം ചേരിയില്‍ പോലും കുറവാണ്. അച്യുതാനന്ദന്റെ ‘ഹൊറിബിള്‍ ടങ്ങിന്റെ’ പ്രയോഗങ്ങളുടെ ദുഷിച്ച കാലം സോളാര്‍ വിവാദകാലമായിരുന്നു. ഇന്ന് സൈബര്‍ വെട്ടുക്കിളികളായ പോരാളിമാരുടെ തലതൊട്ടപ്പനായിരുന്നു അച്യുതാനന്ദൻ. നിയമസഭയ്ക്കകത്ത് സ്പീകര്‍ക്ക് മൈക്ക് ഓഫ് ചെയ്യണ്ടി വന്ന അച്യുതാനന്ദന്റെ, ഉമ്മൻ ചാണ്ടി സാറിനെയും കുടുംബത്തെ അധിക്ഷേപിച്ച പ്രസംഗത്തിന്റെയത്ര അറപ്പുളവാക്കുന്ന ഭാഷ സിപിഎം വ്യാജ ഐഡികള്‍ പോലും ഉപയോഗിക്കില്ല.

ഒരാളുടെ രക്തം കുടിക്കാൻ നീട്ടിയും കുറുക്കിയും പിന്നെ വലിച്ചുനീട്ടിയും വ്യംഗ്യം കലര്‍ന്ന ഭാഷയിലും സംസാരിച്ച്‌ ആഭാസ ചിരിയുടെ അകമ്ബടിയില്‍ ആംഗ്യങ്ങള്‍ കാണിച്ചും അച്യുതാനന്ദൻ നടത്തിയ പ്രസംഗങ്ങളുടെയത്ര അശ്ലീല പ്രസംഗം കേരള രാഷ്ട്രീയത്തില്‍ മറ്റാരില്‍നിന്നും ഉണ്ടായിട്ടില്ല. സ്വാര്‍ത്ഥതയും പ്രതികാരവും മാത്രം ഇന്ധനമായി സൂക്ഷിച്ച ആ പൊതുജീവിതം രോഗശയ്യയ്ക്കു വഴിമാറിയ ഈ കാലത്ത് അച്യുതാനന്ദനു നടക്കാൻ കഴിയാത്തതുകൊണ്ട് ആ ചോരയിലെ മനഃസാക്ഷിയുള്ള ഏതെങ്കിലും മനുഷ്യര്‍ പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടി സാറിന്റെ കല്ലറയില്‍ എത്തി മാപ്പ് പറയണം. അസൂയ കൊണ്ടു മാത്രം ഒരു മനുഷ്യനെ അസത്യങ്ങള്‍ കൊണ്ടു വേട്ടയാടിയതിനു ചെറുതെങ്കിലും ഒരു പരിഹാരമാകട്ടെ.ദീര്‍ഘനാളായി അരുണ്‍ കുമാറിന്റെ വീട്ടില്‍ വിശ്രമത്തിലാണ് വി.എസ്.തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്ലിലെ അരുണ്‍ കുമാറിന്‍റെ വീട്ടിലാണ് വി.എസ് വിശ്രമത്തില്‍ കഴിയുന്നത്. 1923 ഒക്ടോബര്‍ 20ന് ജനിച്ച വി.എസിന് ഈ വര്‍ഷം 100 വയസ് പൂര്‍ത്തിയാകും.

Facebook Comments Box

By admin

Related Post