Fri. Apr 26th, 2024

രജനികാന്തിന്റെ ജയിലറില്‍ വില്ലൻ വേഷം ചെയ്തതിന് മുപ്പത്തിയഞ്ച് ലക്ഷം പ്രതിഫലം വാങ്ങിയെന്ന വാര്‍ത്ത നിഷേധിച്ച്‌ നടൻ വിനായകൻ.

By admin Sep 17, 2023
Keralanewz.com

തനിക്ക് 35 ലക്ഷം രൂപ ലഭിച്ചുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അതിന്റെ മൂന്നിരട്ടിയിലധികം തുക തനിക്ക് ലഭിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി. ‘മുപ്പത്തിയഞ്ച് ലക്ഷം കൊടുത്തെന്ന് നിര്‍മ്മാതാവ് കേള്‍ക്കേണ്ട. എനിക്ക് മൂന്നിരട്ടിയിലധികം ശമ്ബളം ലഭിച്ചു. ഞാൻ ചോദിച്ചത് കൃത്യമായി തന്നു. സെറ്റുകളില്‍ ക്രൂ തന്നെ നന്നായി പരിപാലിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

വര്‍മ്മൻ എന്ന കഥാപാത്രത്തിനായി ഒരു വര്‍ഷം മാറ്റിവെച്ചിട്ടുണ്ടെന്നും ഇപ്പോള്‍ സെലക്ടീവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജയിലര്‍ പോലൊരു ചിത്രം താൻ ചെയ്തിട്ടുണ്ടെന്നും അതിനാല്‍ അടുത്ത ചിത്രം തിരഞ്ഞെടുക്കുമ്ബോള്‍ വളരെ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Facebook Comments Box

By admin

Related Post