കേസിനെക്കുറിച്ച് ഒരു വിവരവും പോലീസ് നൽകുന്നില്ലെന്ന് ദിലീപിന്‍റെ അഭിഭാഷകൻ

Please follow and like us:
190k
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് അഞ്ചാം തവണ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പ്രതിഭാഗത്തിന്‍റെ വാദം പൂർത്തിയായി. കേസുമായി ബന്ധപ്പെട്ട ഒരു കാര്യവും പോലീസ് അറിയിക്കുന്നില്ലെന്നും എന്ത് കുറ്റമാണ് ചെയ്തിരിക്കുന്നതെന്ന് ദിലീപിന് അറിയാൻ അവകാശമുണ്ടെന്നും പ്രതിഭാഗം വാദിച്ചു. റിമാൻഡ് റിപ്പോർട്ടിൽ പോലീസ് ദിലീപ് എന്ത് കുറ്റം ചെയ്തുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നില്ല. പൾസർ സുനിയെ പോലുള്ള ഒരു കൊടുംകുറ്റവാളി പറയുന്ന കഥകൾക്ക് പിന്നാലെ പോവുകയാണ് പോലീസ് ചെയ്യുന്നത്. ചില ഉദ്യോഗസ്ഥരുടെ ദുഷ്ടലാക്കാണ് ഇതിന് പിന്നിൽ. ദിലീപിനെ കുടുക്കണമെന്ന് ആഗ്രഹിക്കുന്ന ചില പോലീസ് ഉദ്യോഗസ്ഥർ കാരണമാണ് കേസ് വഴിതിരിഞ്ഞുപോകുന്നതെന്നും പ്രതിഭാഗം വാദിച്ചു.

കേസിലെ മുഖ്യ തെളിവെന്ന് പോലീസ് അവകാശപ്പെട്ടുന്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണ്‍ കണ്ടെത്തിയില്ലെന്ന വാദം മുൻനിർത്തിയാണ് ദിലീപിന് എല്ലാ തവണയും ജാമ്യം നിഷേധിച്ചത്. എന്നാൽ ഈ ഫോണ്‍ കണ്ടെത്താൻ പോലീസിന്‍റെ ഭാഗത്ത് നിന്നും ആത്മാർഥമായ ഒരു ശ്രമവുമില്ല. സംഭവം നടന്ന ഏഴ് മാസമായിട്ടും ഫോണ്‍ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. നടിയെ ആക്രമിക്കാൻ ദിലീപും സുനിയുമായി നാല് വർഷത്തെ ഗൂഢാലോചനയുണ്ടെന്ന് അന്വേഷണം സംഘം പറയുന്പോഴും ഇത് തെളിയിക്കുന്ന ഒരു ഫോണ്‍ കോൾ പോലും തെളിവായി സമർപ്പിക്കുന്നില്ല. ഇങ്ങനെ പോയാൽ കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയെ മാപ്പ് സാക്ഷിയാക്കി പോലീസ് ദിലീപിനെതിരേ കേസ് തിരിച്ചേക്കുമെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.

എന്നാൽ സുനിയെ മാപ്പ് സാക്ഷിയാക്കില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ മറുപടി നൽകി. ഒന്നര മണിക്കൂർ സമയമെടുത്താണ് ദിലീപിന്‍റെ അഭിഭാഷകർ ഇന്ന് അവരുടെ ഭാഗം വിശദീകരിച്ചത്. ബുധനാഴ്ച പ്രോസിക്യൂഷന്‍റെ മറുവാദം നടക്കും.

ജാമ്യഹർജി ആദ്യം പരിഗണിച്ചപ്പോൾ കേസിലെ സാഹചര്യങ്ങൾക്ക് എന്ത് മാറ്റമാണുണ്ടായതെന്ന് കോടതി ചോദിച്ചിരുന്നു. ജയിലിൽ കുറച്ചു ദിവസം കൂടി അധികം കിടന്നു എന്നത് കേസിന്‍റെ സാഹചര്യം മാറിയതായി കണക്കാക്കാൻ കഴിയില്ലെന്ന നിരീക്ഷണമാണ് കോടതി നടത്തിയത്. ഈ നിരീക്ഷണം നടത്തിയെങ്കിലും ഹർജി പരിഗണിക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)