Fri. Apr 19th, 2024

പറന്നുകൊണ്ടിരുന്ന വിമാനത്തിന്റെ എമര്‍ജൻസി വാതില്‍ തുറക്കാൻ ശ്രമിച്ച്‌ യാത്രക്കാരൻ; പരിഭ്രാന്തരായി സഹയാത്രികര്‍

By admin Sep 20, 2023
Keralanewz.com

ചെന്നൈ: പറന്നുകൊണ്ടിരുന്ന വിമാനത്തിന്റെ എമര്‍ജൻസി വാതില്‍ തുറക്കാൻ ശ്രമിച്ച്‌ യാത്രക്കാരൻ. ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേയ്‌ക്ക് പുറപ്പെട്ട 6E 6341 ഇൻഡിഗോ വിമാനത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്.
മണികണ്ഠൻ എന്നയാളാണ് വിമാനത്തിന്റെ എമര്‍ജൻസി വാതില്‍ തുറക്കാൻ ശ്രമിച്ചത്. ഉടൻ തന്നെ ഇക്കാര്യം ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടതുകൊണ്ട് വലിയ അപകടം ഒഴിവായി.

വിമാനം ചെന്നൈയില്‍ എത്തിയ ഉടൻ തന്നെ ജീവനക്കാര്‍ മണികണ്ഠനെ സിഐഎസ്‌എഫ് (സെൻട്രല്‍ ഇൻഡസ്‌ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് )ന് കൈമാറി. ഇൻഡിഗോ അധികൃതരുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റ് യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നും ഇൻഡിഗോ അധികൃതര്‍ അറിയിച്ചു.

Facebook Comments Box

By admin

Related Post