Fri. Apr 19th, 2024

ശാസ്ത്ര ഗവേഷണ രംഗത്ത് ഫെലോഷിപ്പ് തുക വർദ്ധിപ്പിക്കണം : തോമസ് ചാഴികാടൻ എം പി.

By admin Sep 21, 2023 #keralacongress m
Keralanewz.com

ന്യൂഡൽഹി: ചന്ദ്രയാൻ 3 ദൗത്യത്തിൽ പങ്കാളികളായ ശാസ്ത്രജ്ഞരെ അനുമോദിക്കാൻ പാർലമെന്റിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെലോഷിപ്പ് തുക ചുരുങ്ങിയത് പ്രതിമാസം 50000 രൂപയായി നിശ്ചയിക്കണമെന്ന് പാർലമെന്റിന്റെ വിദ്യാഭ്യാസകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ പ്രതിമാസം ഇത് 37000 രൂപ മാത്രമാണ്.

ചന്ദ്രയാൻ 3 ദൗത്യ വിജയത്തോടെ ഇന്ത്യൻ ശാസ്ത്രജ്ഞർ വലിയ നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാർ ഈ രംഗത്ത് ചെലവഴിക്കുന്ന തുക ദേശീയ വരുമാനത്തിന്റെ 0.64 % മത്രമാണ്. ബഹിരാകാശ ഗവേഷണ രംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന പല രാജ്യങ്ങളും അവരുടെ ദേശീയ വരുമാനത്തിന്റെ 3% ന് മേൽ തുക ഈ രംഗത്ത് ചെലവിഴിക്കുന്നുണ്ട്.

ബഹിരാകാശം ഗവേഷണ രംഗത്ത് ഉപയോഗിക്കുന്ന ഉപകരണങ്ങൾക്ക് ചുമത്തുന്ന ജി.എസ്.ടി നികുതി 5% ൽ നിന്ന് 18% മായി കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചിരിക്കുകയാണ്. ബഹിരാകാശ ഗവേഷണ രംഗത്ത് ഉപയോഗിക്കു ഉപകരണങ്ങളെ പൂർണ്ണമായും നികുതിയിൽ നിന്ന് ഒഴുവാക്കണമെന്നും എംപി ആവശ്യപ്പെട്ടു.

Facebook Comments Box

By admin

Related Post