Fri. Apr 26th, 2024

സൂര്യാസ്തമയം ഇല്ലാത്ത നഗരങ്ങള്‍!; അര്‍ദ്ധരാത്രിയിലും ഉദിച്ചു നില്‍ക്കുന്ന സൂര്യനെ കാണാൻ എത്തുന്നത് നിരവധി വിനോദ സഞ്ചാരികള്‍

By admin Sep 22, 2023
Keralanewz.com

സൂര്യൻ കിഴക്കുദിച്ച്‌ പടിഞ്ഞാറ് അസ്തമിക്കുന്നു എന്നതാണ് നാം എല്ലാ ദിവസവും കണ്ടു വരുന്നത്. കുട്ടിക്കാലം മുതല്‍ കണ്ട് വളര്‍ന്നതും കേട്ട് വളര്‍ന്നതും വായിച്ച്‌ പഠിച്ചതുമെല്ലാം ഇതായിരുന്നു
സൂര്യൻ രാവിലെ ഉദിച്ചുയരുമ്ബോഴുള്ള ഇളം വെയിലും വൈകിട്ട് അസ്തമിക്കുമ്ബോഴുള്ള നിറവുമെല്ലാം മനോഹരമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്. എന്നാല്‍ ഉദിച്ചുയര്‍ന്ന സൂര്യൻ ഇനി അസ്തമിച്ചില്ലെങ്കിലോ എന്ന് നാം ചിലപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാകും. എന്നാല്‍ ദിവസങ്ങളോളം സൂര്യാസ്തമയം ഇല്ലാത്ത ചില ഇടങ്ങള്‍ ഭൂമിയിലുണ്ട്. ഈയിടങ്ങളില്‍ നൂറിലധികം മണിക്കൂറുകളാണ് സൂര്യൻ ഉദിച്ചു നില്‍ക്കുന്നത്. ഈ സ്ഥലങ്ങള്‍ ഏതെല്ലാമെന്നും ഇവയുടെ പ്രത്യേകതകള്‍ എന്തെല്ലാമെന്നും നോക്കാം…

സ്വാല്‍ബാര്‍ഡ് (നോര്‍വ്വേ)

ഭൂമി ചരിഞ്ഞ അച്ചുതണ്ടിലാണ് കറങ്ങുന്നതെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. ഇതിനാല്‍ തന്നെ സൂര്യൻ ആഴ്ചകളോളമാണ് ആര്‍ട്ടിക് സര്‍ക്കിളില്‍ അസ്തമിക്കാതെ നില്‍ക്കുന്നത്. അര്‍ദ്ധരാത്രി സമയങ്ങളിലും സൂര്യൻ ഏറ്റവും അധികം സമയം കാണപ്പെടുന്ന സ്ഥലങ്ങളില്‍ ഒന്നാണ് നോര്‍വയിലെ സ്വാല്‍ബാര്‍ഡ്. ഏപ്രില്‍ 20 മുതല്‍ ഓഗസ്റ്റ് 22 വരെ ഈ പ്രദേശത്ത് സൂര്യൻ അസ്തമിക്കാറില്ല.

ഐസ്‌ലാൻഡ്

അറോറ ബോറിയാലിസ് ലൈറ്റുകളാല്‍ വളരെയധികം പ്രശസ്തിയാര്‍ജ്ജിച്ച ഇടമാണ് ഐസ്‌ലാൻഡ്. ഇവിടെയും മണിക്കൂറുകളോളമാണ് സൂര്യൻ അസ്തമിക്കാതിരിക്കുന്നത്. വേനല്‍ക്കാലത്ത് ഇവിടെ പകല്‍ നീണ്ട മണിക്കൂറുകളാണ് ഉള്ളത്. ജൂണ്‍ മാസത്തെ രാത്രി സമയങ്ങളില്‍ ഇവിടെ സൂര്യൻ ഉദിച്ചു നില്‍ക്കുകയും ചെയ്യുന്നു. മെയ് മുതല്‍ ഓഗസ്റ്റ് വരെയുളള മാസങ്ങളില്‍ ഒരിക്കല്‍പ്പോലും ഇവിടെ സൂര്യൻ മുഴുവനായും അസ്തമിക്കാറില്ല.

സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് (റഷ്യ)

പത്ത് ലക്ഷത്തില്‍ അധികം ജനസാന്ദ്രതയുള്ള റഷ്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട നഗരമാണിത്. ഈ മേഖലയില്‍ 35 ദിവസങ്ങളോളമാണ് സൂര്യൻ അസ്തമിക്കാതെ ഉദിച്ചു നില്‍ക്കുന്നത്. മെയ് പകുതി മുതല്‍ ജൂലൈ പകുതി വരെയും ഈ പ്രതിഭാസത്തിന് സാക്ഷിയാകാനാകും. ഈ മാസങ്ങളില്‍ അര്‍ദ്ധരാത്രിയിലും ആകാശം വെള്ള നിറത്തില്‍ കാണാനാകും.

ഫിൻലാൻഡ്

മെയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ ഫിൻലാൻഡില്‍ സൂര്യൻ അസ്തമിക്കാറില്ല.അര്‍ദ്ധരാത്രിയിലും സൂര്യൻ ഇവിടെ ഉദിച്ചു നില്‍ക്കും. രാത്രി കാലങ്ങളില്‍ സൂര്യൻ ഇവിടെ ചുവപ്പ് അല്ലെങ്കില്‍ മഞ്ഞ നിറത്തിലാകും കാണപ്പെടുക.

Facebook Comments Box

By admin

Related Post