Sat. Apr 27th, 2024

തിരുവനന്തപുരത്തും തൃശൂരും മൂന്നാം സ്ഥാനത്ത് പോകും. പൊന്നാനിയിലും വയനാട്ടിലും കെട്ടിവെച്ച പണം കിട്ടുമോന്നറിയില്ല. അതിനാൽ കോട്ടയമോ ആലപ്പുഴയോ ഉൾപ്പെടെ വിജയ സാധ്യതയുള്ള 6 സീറ്റ് വേണമെന്ന നിലപാടിലേക്ക് സിപിഐ.

By admin Sep 23, 2023
Keralanewz.com

തിരുവനന്തപുരം: വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തും തൃശൂരും ബിജെപിയുടെ കടന്നുകയറ്റം മൂലം ഇടതുമുന്നണി സ്ഥാനാർത്ഥിയായി സിപിഐ മൽസരിച്ചാൽ മൂന്നാം സ്ഥാനത്ത് പോകുമെന്നും പൊന്നാനിയും വയനാടും ഉറപ്പായും ഇടതു മുന്നണി തോൽക്കുമെന്നും സിപിഐ വിലയിരുത്തൽ. അതുകൊണ്ടുതന്നെ INDIA മുന്നണിയുടെ ഭാഗമായി കേന്ദ്രത്തിൽ മന്ത്രിസഭയിൽ അംഗത്വം ലഭിക്കുവാൻ മാക്സിമം എംപിമാരെ വിജയിപ്പിക്കണമെന്നും തീരുമാനം. INDIA മുന്നണിയുണ്ടാക്കിയപ്പോൾ സിപിഎമ്മിന്റെ തീരുമാനത്തിന് വിപരീതമായി മുന്നണിയുടെ ഏകോപന സമിതിയിൽ സിപിഐ സ്ഥാനം ചോദിച്ചുവാങ്ങിയതും ഈ ലക്ഷ്യം മുൻ നിർത്തിയാണ്.

മറ്റു സംസ്ഥാനങ്ങളിൽ സിപിഐക്ക് എംപിമാർ ഉണ്ടാവാൻ സാധ്യത ഇല്ലാത്തതിനാൽ കേരളത്തിൽ ഇടതു മുന്നണിയിൽ വിജയ സാധ്യതയുള്ള ആറ് സീറ്റ് വേണമെന്നാണ് സിപിഐയുടെ ആവശ്യം. കേരള കോൺഗ്രസ് എമ്മിന്റെ വരവോടെ വിജയം ഉറപ്പുള്ള കോട്ടയം സീറ്റോ ഇടതു മുന്നണിയുടെ സിറ്റിംഗ് സീറ്റായ ആലപ്പുഴ സീറ്റോ ഏതെങ്കിലും ഒന്ന് ഉൾപ്പെടെ 6 സീറ്റാണ് സിപിഐ ചോദിക്കുന്നത്. കേരള കോൺഗ്രസ് എമ്മിന്റെ വരവോടെ കോട്ടയം, പത്തനംതിട്ട, ഇടുക്കി സീറ്റുകൾ ഇടതു മുന്നണി ഉറപ്പായും വിജയിക്കുമെന്നും ആയതിനാൽ പത്തനംതിട്ടയോ ഇടുക്കിയോ കേരള കോൺഗ്രസിന് നൽകി ഏറ്റവും ഉറപ്പുള്ള കോട്ടയം സീറ്റ് തങ്ങൾക്ക് ലഭിക്കണമെന്നാണ് സിപിഐ ആഗ്രഹിക്കുന്നത്. എന്നാൽ തങ്ങളുടെ സിറ്റിംഗ് സീറ്റ് ആയ കോട്ടയത്ത് സിറ്റിംഗ് എംപിയായ തോമസ് ചാഴിക്കാടനെ മുൻനിർത്തി വലിയ പ്രചരണവുമായി മുന്നോട്ടു പോവുകയാണ് കേരള കോൺഗ്രസ് (എം). തങ്ങളുടെ വരവോടുകൂടി ഇടതുമുന്നണിയിലേക്ക് ഉറപ്പായ കോട്ടയവും പത്തനംതിട്ടയും ഇടുക്കിയും തങ്ങൾക്ക് തന്നെ ലഭിക്കണമെന്നാണ് കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യം. പ്രസ്തുത കാര്യങ്ങൾ തീരുമാനിക്കുന്നതിനായി ഞായറാഴ്ച കോട്ടയത്ത് ഉന്നത അധികാര സമിതി യോഗം വിളിച്ചിരിക്കുകയുമാണ്.

Facebook Comments Box

By admin

Related Post