ലോകത്തെ ഏഴ്​ അത്ഭുതങ്ങളിലൊന്നായ താജ്​മഹലിനെ ടൂറിസം ബുക്ക്​ലെറ്റില്‍ നിന്നും ഒഴിവാക്കി ഉത്തര്‍പ്രദേശ്​ സര്‍ക്കാര്‍.

Please follow and like us:
190k

ലഖ്​നോ: ലോകത്തെ ഏഴ്​ അത്ഭുതങ്ങളിലൊന്നായ താജ്​മഹലിനെ ടൂറിസം ബുക്ക്​ലെറ്റില്‍ നിന്നും ഒഴിവാക്കി ഉത്തര്‍പ്രദേശ്​ സര്‍ക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥി​​െന്‍റ ആറുമാസത്തെ ഭരണം രേഖപ്പെടുത്തിയ ​ബുക്ക്​ലെറ്റില്‍ നിന്നും ലഘുരേഖയില്‍ നിന്നുമാണ്​ താജ്​ മഹലിനെ ഒഴിവാക്കിയിരിക്കുന്നത്​. യോഗി ആദിത്യനാഥ്​ മുഖ്യപുരോഹിതനായുള്ള ഗോരഖ്​നാഥ്​ ക്ഷേത്രമുള്‍പ്പെടെയുള്ളവ ടൂറിസ്​റ്റ്​ ഗൈഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്​. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന ആഗ്രയിലെ താജ്​മഹല്‍ ഉത്തര്‍പ്രദേശ്​ വിനോദസഞ്ചാര വകുപ്പ്​ മറന്നിരിക്കുന്നു.
വകുപ്പ്​ മന്ത്രി റിതാ ബഹുഗുണയാണ്​ ടൂറിസം ബുക്ക്​ലെറ്റ്​ പ്രകാശനം ചെയ്​തത്​. ആശയവിനിമയത്തില്‍ വന്ന പിശകാണ്​ താജ്​ മഹല്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ഉണ്ടായിരിക്കുന്നതെന്നാണ്​ ഒൗദ്യോഗിക വിശദീകരണം. ബുക്ക്​ലെറ്റ്​ പ്രസ്​ കോണ്‍ഫറനസിനു വേണ്ടി തയാറാക്കിയതാണെന്നും അത്​ വിനോദസഞ്ചാര ഗൈഡ്​ എന്ന രീതിയല്ല അച്ചടിച്ചിരിക്കുന്നതെന്നും ടൂറിസം വകുപ്പ്​ ഉദ്യോസ്ഥന്‍ അവനിഷ്​ അശ്വതി പറഞ്ഞു. യു.പിയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനുദ്ദേശിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്​ അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്​. താജ്​ പാര്‍ക്കിങ്​ പ്രൊജക്​ട്​, താജിനെ ആഗ്ര ഫോര്‍ട്ടുമായി എളുപ്പത്തില്‍ ബന്ധപ്പിക്കുന്ന പദ്ധതി എന്നിങ്ങനെ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ ടൂറിസം വകുപ്പ്​ നടത്താനുദ്ദേശിക്കുനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ താജ്​മഹല്‍ എന്ന സ്​മാരകത്തി​​െന്‍റ യഥാര്‍ഥമൂല്യം ഉള്‍കൊള്ളുന്നുണ്ട്​. സഞ്ചാരികള്‍ക്ക്​ വേണ്ടി ആഗ്രയില്‍ വിമാനത്താവളം കൊണ്ടുവരണമെന്നത്​ യോഗി സര്‍ക്കാറി​​െന്‍റ പരിഗണനയിലുണ്ടെന്നും മന്ത്രി സിദ്ധാര്‍ഥ നാഥ്​ സിങ്​ പ്രതികരിച്ചു.
മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ ത​​െന്‍റ പ്രണയത്തി​​െന്‍റ സ്​മാരകമായി പണിതീര്‍ത്ത താജ്മഹല്‍ ഇന്ത്യന്‍ സംസ്കാരം ഉയര്‍ത്തിപ്പിടിക്കുന്നില്ലെന്ന് യോഗി ആദിത്യനാഥ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്ത് വിദേശത്ത് നിന്നുള്ള വിശിഷ്ടാതിഥികസന്ദര്‍ശിക്കാനെത്തുമ്ബോള്‍ താജ്മഹലി​​െന്‍റയും മറ്റ് മിനാരങ്ങളുടെയും പകര്‍പ്പാണ് ഉപഹാരമായി സമര്‍പ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ഇന്ത്യന്‍ സംസ്കാരത്തെ ഉയര്‍ത്തിക്കാട്ടുന്ന ഭഗവത് ഗീതയുടെയോ രാമായണത്തി​​െന്‍റയോ പകര്‍പ്പ്​ നല്‍കണമെന്നുമായിരുന്നു യോഗിയുടെ പരാമര്‍ശം.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)