Fri. Apr 19th, 2024

കാസര്‍കോട് ഓട്ടോറിക്ഷ സ്‌കൂള്‍ ബസിലിടിച്ച്‌ അഞ്ചുപേര്‍ മരിച്ചു

By admin Sep 26, 2023
Keralanewz.com

കാസര്‍കോട് : ബദിയഡുക്ക പള്ളത്തടുക്കയില്‍ ഓട്ടോറിക്ഷ സ്‌കൂള്‍ ബസിലിടിച്ച്‌ അഞ്ചു പേര്‍ മരിച്ചു. മൊഗ്രാല്‍പുത്തൂര്‍ ദ ഡുപ്പയിലെ ബീഫാത്തിമ, മൊഗ്രാല്‍ പുത്തൂര്‍ വെളളുരിലെ നബീസ, സഹോദരിമാരായ ദടുപ്പയിലെ ഉമ്മാലിമ്മ, മൊഗറിലെ ബീഫാത്തിമ, ഓട്ടോ ഡ്രൈവര്‍ എരിയാല്‍ മൊഗറിലെ അബ്‌ദുള്‍ റൗഫ് എന്നിവരാണ് മരിച്ചത്.
മരണ വീട്ടില്‍ നിന്നും മടങ്ങിയ ബന്ധുക്കളായ ഇവര്‍ സഞ്ചരിച്ച ഓട്ടോയും ബദിയഡുക്ക ഗ്ലോബല്‍ സ്വകാര്യ സ്‌കൂളിലെ ബസും തമ്മില്‍ ഇടിച്ചാണ്‌ അപകടമുണ്ടായത്‌.

ബദിയഡുക്ക അപകട മരണം; മുഖ്യമന്ത്രി അനുശോചിച്ചു

ബദിയഡുക്ക പള്ളത്തടുക്കയില്‍ ഓട്ടോറിക്ഷ സ്‌കൂള്‍ ബസിലിടിച്ച്‌ അഞ്ചു പേര്‍ മരണമടഞ്ഞ സംഭവം ദുഃഖകരമാണ്.

മരണമടഞ്ഞവരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു

Facebook Comments Box

By admin

Related Post