കെഎസ്‌ആര്‍ടിസി ബസ് ഇടിച്ചു സ്കൂട്ടറില്‍ നിന്നു തെറിച്ചു വീണ സ്ത്രീ അതേ ബസിനടിയില്‍പ്പെട്ടു മരിച്ചു;

Please follow and like us:
190k

 

കായംകുളം: കായംകുളത്തുകാരെ കണ്ണീരിലാഴ്ത്തി മറ്റൊരു ദുരന്തം കൂടി. വീട്ടമ്മയും മൂന്ന് മക്കളുടെ അമ്മയുമായ അനിത മരിച്ചത് കെഎസ്‌ആര്‍ടിസി ബസ് ഇടിച്ചു സ്കൂട്ടറില്‍ നിന്നു തെറിച്ചു വീണ ശേഷം അതേ ബസിനടിയില്‍പ്പെട്ട്. കറ്റാനം പള്ളിക്കല്‍ നടുവിലേമുറി ശ്രീകൃഷ്ണഭവനത്തില്‍ മോഹനന്റെ ഭാര്യ എന്‍. അനിത (42) യാണ് അതിദാരുണമായി മരണത്തിന് കീഴടങ്ങിയത്.

കെപി റോഡില്‍ റെയില്‍വേ ജംക്ഷനു സമീപം ഇന്നലെ വൈകിട്ടായിരുന്നു അപകടം. എല്‍ഐസി ഏജന്റായ അനിത സഹപ്രവര്‍ത്തക കൂടിയായ കൂട്ടുകാരി എല്‍സി രാജുവിനൊപ്പം കായംകുളത്ത് നടന്ന എല്‍ഐസി മീറ്റിങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേയ്ക്കു മടങ്ങുമ്ബോഴായിരുന്നു അപകടം.

അടൂര്‍ ഭാഗത്തു നിന്നും കായംകുളം ഭാഗത്തേയ്ക്കു വന്ന ബസ് ടെര്‍മിനല്‍ ബസ് സ്റ്റാന്‍ഡിലേക്കു പോകുന്നതിനായി തിരിച്ചപ്പോള്‍ സ്കൂട്ടറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടറിന്റെ പുറകിലിരുന്ന യാത്ര ചെയ്ത അനിത തെറിച്ചു ബസിന്റെ പിന്‍ചക്രത്തിനടിയിലേക്കു വീഴുകയായിരുന്നു.

ഫയര്‍ഫോഴ്സ് എത്തിയാണു മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്കു മാറ്റിയത്. എല്‍സി രാജു റോഡിന്റെ എതിര്‍വശത്തേക്ക് തെറിച്ചു വീണതിനാല്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. അനിതയുടെ ഭര്‍ത്താവ് മോഹന്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്. മക്കള്‍: ലക്ഷ്മിനാരായണന്‍, ശങ്കരനാരായണന്‍, ഹരിനാരായണന്‍.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)