Fri. Apr 26th, 2024

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സി പി ഐ . മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും മുഖം വികൃതം.

By admin Sep 27, 2023 #cpi #cpm
Keralanewz.com

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സർക്കാരിന്റെയും മുഖ്യമന്ത്രിയുടെ മുഖം വികൃതമെന്ന് വിമർശനം സിപിഐ സംസ്ഥാന കൗൺസിലിലാണ് അംഗങ്ങൾ ആഞ്ഞടിച്ചത്. ഈ നിലയിൽ ഇലക്ഷനെ നേരിട്ടാൽ കനത്ത പരാജയം നേരിടേണ്ടിവരും. മുഖ്യമന്ത്രിക്ക് ലാളിത്യമില്ല, മാസപ്പടി വിവാദത്തിലെ വിശദീകരണങ്ങൾ തൃപ്തികരമല്ല. മുഖ്യമന്ത്രി 50 വാഹനങ്ങളുടെ അകമ്പടിയോടെ സഞ്ചരിക്കുന്നതിനെയും രൂക്ഷ ഭാഷയിലാണ് കൗൺസിൽ അംഗങ്ങൾ വിമർശിച്ചത്.

സർക്കാരിന് സാധാരണ ജനങ്ങളോട് പ്രതിബദ്ധതയില്ല , വിവിധ പരിപാടികൾ നടത്തുമ്പോൾ പൗര പ്രമുഖൻമാരെ മാത്രമെ പരിഗണിക്കുന്നുള്ളു , എന്നാൽ മുന്നണിക്ക് രണ്ടാമത് ഭരണം തന്നത് ഈ പ്രമുഖരല്ല, സാധാരണക്കാരായ ജനങ്ങളാണ്. സർക്കാരിനെ നിയന്ത്രിക്കുന്നത് ഭൂ – ക്വാറി മാഫിയയാണെന്നും വിമർശനമുയർന്നു. സി പി എം മന്ത്രിമാരുടെ ഓഫീസുകളിൽ ഒന്നും നടക്കുന്നില്ല, ഒരു പട്ടിക്കുറുക്കൻ പോലും തിരിഞ്ഞു നോക്കുന്നില്ല , റവന്യു ,കൃഷി മന്ത്രിമാർ ഒരിക്കലും സ്ഥലത്തുണ്ടാവുകയില്ല എന്നും പേരെടുത്തു പറഞ്ഞു വിമർശനം ഉണ്ടായി.

സി പി ഐ നേതൃത്വത്തിനെതിരെയും വിമർശനം ഉണ്ടായി പാണ്ഡവ സഭയിൽ ദ്രൗപദിയെ വസ്ത്രാക്ഷേപം ചെയ്തപ്പോൾ പാണ്ഡവർ നോക്കിയിരുന്നതു പോലെ സി പി ഐ ഇരിക്കരുതെന്നും, തിരുത്തൽ ശക്തിയായി മാറണമെന്നും കൗൺസിലിൽ അഭിപ്രായമുയർന്നു.

Facebook Comments Box

By admin

Related Post