Fri. Mar 29th, 2024

എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട്​ വ്യാപാരികള്‍ ഹൈകോടതിയില്‍

By admin Jul 30, 2021
Keralanewz.com

തിരുവനന്തപുരം: എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട്​ വ്യാപാരികള്‍ ഹൈകോടതിയെ സമീപിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതിയാണ്​ ഹൈകോടതിയില്‍ ഹരജി നല്‍കിയത്​. ടി.പി.ആര്‍ കണക്കാക്കിയുള്ള ലോക്​ഡൗണ്‍ നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കണമെന്നാണ്​ വ്യാപാരികളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്​.

ലോക്​ഡൗണ്‍ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാറിന്​ നിര്‍ദേശം നല്‍കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെടുന്നു. നേരത്തെ ആഗസ്റ്റ്​ ഒമ്ബത്​ മുതല്‍ കടകള്‍ തുറക്കുമെന്ന്​ വ്യാപാരികള്‍ അറിയിച്ചിരുന്നു. സര്‍ക്കാര്‍ വാഗ്​ദാനത്തില്‍ നിന്ന്​ പിന്മാറിയെന്ന്​ ആരോപിച്ചായിരുന്നു വ്യാപാരികളുടെ പ്രഖ്യാപനം.

നിയന്ത്രണങ്ങള്‍ നിലവിലുണ്ടെങ്കിലും കടകള്‍ തുറക്കുമെന്ന നിലപാടില്‍ നിന്ന്​ പിന്നാക്കം പോകില്ലെന്നും വ്യാപാരികള്‍ അറിയിച്ചിരുന്നു. കടകള്‍ തുറക്കുന്നതിന്​ മുന്നോടിയായി ആഗസ്റ്റ്​ ആദ്യവാരം സമരം സംഘടിപ്പിക്കുമെന്നും വ്യാപാരികള്‍ അറിയിച്ചിരുന്നു.

Facebook Comments Box

By admin

Related Post