Fri. Mar 29th, 2024

സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ എം എം മണിക്കെതിരെ ഡീൻ കുര്യാക്കോസ് എംപി.എംഎം മണി പൊറാട്ട് നാടകം കളിക്കുന്നു

Keralanewz.com

മൂന്നാറില്‍ 330 കയ്യേറ്റങ്ങള്‍ ഉണ്ടെന്ന കളക്ടറുടെ പട്ടിക കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പട്ടിക സര്‍ക്കാര്‍ അംഗീകരിച്ചതാണ്. ഇടതു നേതാക്കള്‍ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നത്. പട്ടികയില്‍ പാര്‍ട്ടി ഓഫീസും ഇടതുനേതാക്കളുടെ ഭൂമിയും ഉള്‍പ്പെടുന്നു എന്നതുകൊണ്ടുള്ള ഭയപ്പാടാണെന്നും ഡീൻ കുര്യാക്കോസ് ആരോപിച്ചു. ഇടുക്കി ജില്ലയിലെ ഭൂവിഷയങ്ങള്‍ വഷളാക്കിയത് ഇടതുപക്ഷമാണ്. എംഎം മണിക്ക് തന്റേടം ഉണ്ടെങ്കില്‍ പിണറായി വിജയനോട് പറയട്ടെയെന്നും ഇനിയും ഇടുക്കിയിലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാൻ ശ്രമിക്കരുതെന്നും എംപി പറഞ്ഞു. എംഎം മണി പൊറാട്ട് നാടകം കളിക്കുകയാണ്. ഡീൻ പറഞ്ഞു.

Facebook Comments Box

By admin

Related Post