Tue. Apr 16th, 2024

ഭീമൻ രഘു കൊല്ലത്തു ഇടത് മുന്നണി സ്ഥാനാർത്ഥി ആയേക്കും? പ്രേമചന്ദ്രനും രഘുവും തമ്മിൽ തീ പാറും മത്സരം കാണാം.

Keralanewz.com

കൊല്ലം : ഒടുവിൽ കടുത്ത മാർക്കിസ്റ്റ് പ്രണയവുമായി സിപിഎം മെമ്പർ ആയ മലയാള സിനിമയുടെ വില്ലനും അതോടൊപ്പം തന്നെ കോമെഡിയനുമായ ഭീമൻ രഘു കൊല്ലം സീറ്റിൽ മത്സരിക്കാൻ സാധ്യത ഏറുന്നു. എൻ കെ പ്രേമചന്ദ്രനു കടുത്ത എതിരാളി വേണമെന്നുള്ള സിപിഎം നിലപാട് തന്നെയാണ് ഭീമൻ രഘുവിന് അനുകൂല ഘടകം ആവുന്നത്.

ചിന്താ ജെറോമിനെ പരിഗണിക്കുന്നുണ്ടെങ്കിലും, നിയമസഭാ സീറ്റിലേക്ക് അവരെ പരിഗണിക്കണം എന്നാണ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ തീരുമാനം.

ഭീമൻ രഘു കഴിഞ്ഞ കുറെ ദിവസങ്ങളായി ട്രോളുകളിൽ നിറയുന്നു എങ്കിലും, ഈ പി ജയരാജൻ അടക്കമുള്ള നേതാക്കളുമായുള്ള ബന്ധം അദ്ദേഹത്തിന് തുണയായി. ബിജെപി ബന്ധം ഉപേക്ഷിച്ചു അടുത്ത കാലത്താണ് ഭീമൻ രഘു സിപിഎം മെമ്പർ ആയത്.

പ്രേമ ചന്ദ്രന് കടുത്ത വെല്ലുവിളി ആവുമെന്ന കാര്യത്തിൽ തർക്കമില്ല. മലയാളം സ്നേഹിക്കുന്ന പ്രിയ താരത്തെ രാഷ്ട്രീയ വേദിയിൽ കാണുന്നതിൽ സന്തോഷവാന്മാരാണ് കൊല്ലത്തെ വോട്ടർമാർ. എന്തായാലും മത്സരം തീ പാറുമെന്ന് ഉറപ്പ്.

Facebook Comments Box

By admin

Related Post