Fri. Mar 29th, 2024

സുവോളജിക്കല്‍ പാര്‍ക്കില്‍ ഇന്ന് മയിലുകളെത്തും

By admin Oct 2, 2023
Keralanewz.com

പുത്തൂര്‍: വന്യജീവി വാരാഘോഷത്തിന്‍റെ ഭാഗമായി തൃശൂര്‍ മൃഗശാലയില്‍ നിന്നും സുവോളജിക്കല്‍ പാര്‍ക്കിലേക്ക് പക്ഷി മൃഗാദികളെ മാറ്റുന്നതിന്‍റെ ഭാഗമായി മയിലുകളെ സുവോളജിക്കല്‍ പാര്‍ക്കില്‍ ഇന്ന് എത്തിക്കും.
മന്ത്രി ചിഞ്ചുറാണി മന്ത്രി കെ. രാജന് മയിലിനെ കൈമാറി പക്ഷി – മൃഗാദികളുടെ മാറ്റത്തിന് തുടക്കം കുറിക്കും. വിപുലമായ ഒരുക്കങ്ങള്‍ ആണ് പഞ്ചായതിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്നത്. പൈയ്യപ്പള്ളി മൂല, കൊങ്ങമ്ബറ എന്നിവിടങ്ങളില്‍ നിന്നായി നടത്തുന്ന ഘോഷയാത്രകള്‍ പരിപാടികള്‍ക്ക് മാറ്റുകൂട്ടും. സംസ്ഥാനതല വന്യജീവി വാരാഘോഷത്തിന്‍റെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും. വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും. പാര്‍ക്കിലെ സബ്‌സ്റ്റേഷന്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിച്ച്‌ പ്രവര്‍ത്തന സജ്ജമാക്കും.

സ്റ്റേറ്റ് ഓഫ് ഇന്ത്യ ബേര്‍ഡ്‌സ് എന്ന പുസ്തകം മന്ത്രി കെ. രാധാകൃഷ്ണന്‍ ചടങ്ങില്‍ പ്രകാശനം ചെയ്യും. അരണ്യം വന്യജീവി വാര വിശേഷാല്‍ പതിപ്പിന്‍റെ പ്രകാശനം മന്ത്രി ആര്‍. ബിന്ദു നിര്‍വഹിക്കും. ടി.എന്‍. പ്രതാപന്‍ എംപി, കോര്‌പറേഷന്‍ മേയര്‍ എം.കെ. വര്‍ഗീസ്, കെ. രാജു എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ചടങ്ങില്‍ ജില്ലയിലെ മുഴുവന്‍ എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Facebook Comments Box

By admin

Related Post