Thu. Apr 18th, 2024

മൂന്നാം കടവ് ഡാം സാധ്യത പരിശോധിക്കും: മന്ത്രി

By admin Oct 6, 2023
Keralanewz.com

സര്‍ഗോഡ്: മൂന്നാംകടവ് ഡാം നിര്‍മാണത്തിനുള്ള സാധ്യത പരിശോധിക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തില്‍ കോഴിക്കോട് സംഘടിപ്പിച്ച ഉത്തരമേഖല അവലോകന യോഗത്തില്‍ ജില്ലാ കളക്‌ടര്‍ കെ.
ഇമ്ബശേഖര്‍ അവതരിപ്പിച്ച വിഷയത്തില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി. ജില്ലയില്‍ നിലവില്‍ ഡാമില്ല. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിപ്രകാരം വീടുകളില്‍ പൈപ്പുവെള്ളം എത്തിക്കുന്നതിനും പദ്ധതി തുടരുന്നതിനും മിനിഡാം ആവശ്യമാണ്.

നബാര്‍ഡ് ആര്‍ഐഡിഎഫ് പദ്ധതിയിലുള്‍പ്പെടുത്തി ഡാം നിര്‍മിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാവുന്നതാണെന്ന് ചീഫ് സെക്രട്ടറി ഡോ.വി. വേണു പറഞ്ഞു.

ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ജില്ലയില്‍ ജലസംഭരണ സംവിധാനമില്ലാത്തതിനാല്‍ ജലം പാഴാകുന്നു. വേനല്‍ക്കാലത്ത് കുടിവെള്ളം ടാങ്കര്‍ ലോറികളിലെത്തിക്കുകയാണ് പതിവെന്നും കളക്‌ടര്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post