Tue. Apr 23rd, 2024

പ്രായ പൂർത്തി ആവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പള്ളി കപ്യാർ പിടിയിൽ

By admin Oct 8, 2023 #rape
Keralanewz.com

ആറന്മുളയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പള്ളി കപ്യാര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ കപ്യാരെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു.

വര്‍ഗീസ് തോമസ് ആണ് പിടിയിലായത്.കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സ്‌കൂളിനോട് ചേര്‍ന്ന പ്രാര്‍ത്ഥനാലയത്തില്‍ കൂട്ടുകാരിക്കൊപ്പം പെണ്‍കുട്ടി പ്രാര്‍ത്ഥനയ്‌ക്കെത്തിയപ്പോള്‍, കടന്നു പിടിക്കുകയും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.കുട്ടിക്കൊപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥിനി സ്‌കൂള്‍ ടീച്ചറെ വിവരം അറിയിക്കുകയും തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയെ സംഭവം അറിയിക്കുകയും ചെയ്തു. സ്‌കൂള്‍ അധികൃതരുടെ കൂടി നിര്‍ദേശ പ്രകാരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു

Facebook Comments Box

By admin

Related Post