Fri. Mar 29th, 2024

ബാങ്ക്‌ വായ്പ തിരിച്ച് അടച്ചില്ല; കോട്ടയം ഡി സി സി അധ്യക്ഷന്‍ നാട്ടകം സുരേഷിനെതിരെ അറസ്റ്റ് വാറണ്ട്

By admin Oct 11, 2023 #congress
Keralanewz.com

കോട്ടയം :നാട്ടകം സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്ന് ആറ് വര്‍ഷം മുമ്പ് എടുത്ത ലോണ്‍ തിരിച്ച് അടക്കാതിരുന്നതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട്.

2017 മെയ് മാസത്തില്‍ എടുത്ത 15 ലക്ഷം രൂപയുടെ വായ്പയാണ് ഇപ്പോള്‍ അറസ്റ്റ് വാറണ്ടിലേക്ക് നയിച്ചത്. ഇന്ന് രാവിലെ നാട്ടകം സുരേഷിനെ അറസ്റ്റു ചെയ്യാന്‍ ഡി സി സി ഓഫീസില്‍ പൊലീസും കോടതി ഉദ്യോഗസ്ഥരും എത്തിയിരുന്നു , എന്നാല്‍ അദ്ദേഹം അവിടെ ഇല്ലാത്തത് കൊണ്ട് അറസ്റ്റ് നടന്നില്ല.

ബുധനാഴ്ച 10 ലക്ഷം രൂപാ അടക്കാമെന്ന് വക്കീല്‍ മുഖാന്തിരം നാട്ടകം സുരേഷ് അറിയിച്ചിരുന്നു. പലിശയും പിഴപ്പലിശയും അടക്കം 27 ലക്ഷം രൂപയിലധികം തിരിച്ചടക്കാനുണ്ടെന്നാണ് അറിയുന്നത്. നിരവധി തവണ നോട്ടീസ് അയച്ചെങ്കിലും മറുപടിയുണ്ടായില്ലന്നും അത് കൊണ്ടാണ് ബാങ്ക് കോടതിയെ സമീപിച്ചതെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post