അമേരിക്കയില്‍ കാണാതായ മൂന്ന് വയസ്സുകാരിയെ കണ്ടെത്തി; മൃതദേഹം കിട്ടിയത് വീടിനടുത്ത കലുങ്കിനടിയില്‍

ടെക്സാസ്: അമേരിക്കയില്‍ കാണാതായ മലയാളിദമ്ബതികളുടെ വളര്‍ത്തുപുത്രി ഷെറിന്റെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തെ കലുങ്കിനടിയില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 15 ദിവസം മുമ്ബാണ് ടെക്സാസിലെ വീട്ടില്‍ നിന്നും കാണാതായത്്. പാല്‍ കുടിക്കാഞ്ഞതിനെ തുടര്‍ന്ന് പിതാവ് വെസ്ളിമാത്യു കുട്ടിയെ പുലര്‍ച്ചെ മൂന്ന് മണിക്ക് വീടിന് പിന്നിലെ മരത്തിന് സമീപത്ത് കൊണ്ടു നിര്‍ത്തി 15 മിനിറ്റിനുള്ളില്‍ കുട്ടിയെ കാണാതാകുകയായിരുന്നു.

പ്രാദേശികസമയം ഞായറാഴ്ച രാവിലെ 11 മണിയോടെ സ്പ്രിംഗ് വാലിയിലും ബോസര്‍ റോഡ് പ്രദേശത്തും നടത്തിയ തെരച്ചിലിനിടയില്‍ ഒരു കലിങ്കിന്റെ അടിയില്‍ നിന്നും മൂന്ന് വയസ്സ് തോന്നിക്കുന്ന പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി എന്നാണ് പോലീസ് നല്‍കുന്ന വിവരം. മൃതദേഹം തിരിച്ചറിയാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. അതേസമയം മരണകാരണം വ്യക്തമായിട്ടില്ല. ഷെറിന്റെ അച്ഛനും അമ്മയും പോലീസ് നിരീക്ഷണത്തിലാണ്. പോസ്്ററുമാര്‍ട്ടം നടപടികള്‍ തുടങ്ങി. ഒക്ടോബര്‍ 7 നായിരുന്നു ഷെറിനെ കാണാതായത്. കുട്ടിയെ അപകടകരമായ സാഹചര്യത്തില്‍ നിര്‍ത്തിയതിന് മാതാപിതാക്കള്‍ക്കെതിരേ കേസെടുക്കുകയും 50,000 ഡോളര്‍ ബോണ്ടിന് പിതാവിന് ജാമ്യം നല്‍കുകയുമായിരുന്നു. കേസില്‍ സിനി കുറ്റക്കാരിയല്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.

രണ്ടു വര്‍ഷം മുമ്ബാണ് എറണാകുളം സ്വദേശികളായ വെസ്ളിമാത്യുവും ഭാര്യ സിനിയുംബീഹാറിലെ ഒരു അനാഥാലയത്തില്‍ നിന്നും സരസ്വതി എന്ന കുട്ടിയെ ദത്തെടുത്തത്. ഒരു കണ്ണിനു കാഴ്ചക്കുറവും തൂക്കക്കുറവും ഉള്ള കുഞ്ഞിന് വേണ്ടുന്ന പോഷകാഹാരം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് പാല്‍ കുടിക്കാന്‍ നിര്‍ബ്ബന്ധിച്ചതെന്നാണ് വെസ്ളിമാത്യൂ പറഞ്ഞിരിക്കുന്നത്. ദുശ്ശാഠ്യം കാട്ടിയതിശന തുടര്‍ന്ന് ഇരുട്ടത്ത് കുഞ്ഞിനെ വീടിന് പിന്നില്‍ 100 അടി അകലെ മാറിയുള്ള മരത്തിന് സമീപം വെസ്ളിമാത്യൂ കൊണ്ടു നിര്‍ത്തുകയായിരുന്നു.15 മിനിറ്റ് കഴിഞ്ഞു ചെന്നപ്പോള്‍ കുട്ടിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് രാവിലെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Shares