Thu. Apr 25th, 2024

ഇസ്രയേലില്‍ ആശങ്ക വേണ്ട; ഏത് നടപടിക്കും എംബസി സജ്ജം: വി. മുരളീധരൻ

Keralanewz.com

തിരുവനന്തപുരം: ഇസ്രയേലില്‍ നിന്ന് മടങ്ങി എത്താൻ ആഗ്രഹിക്കുന്നവരെ രാജ്യത്ത് എത്തിക്കാൻ ഇത് നടപടിക്കും ഇന്ത്യൻ എംബസി സജ്ജമെന്ന് കേന്ദ്രമന്ത്രി വി.

മുരളീധരൻ. സ്ഥിഗതികള്‍ എംബസി നിരീക്ഷിച്ച്‌ വരുകയാണ്. സംഘര്‍ഷ സാധ്യതകളും തിരിച്ച്‌ വരുന്നവരുടെ ആവശ്യകതയും അനുസരിച്ച്‌ നടപടികള്‍ സ്വീകരിച്ച്‌ വരുകയാണ്. വേണ്ടി വന്നാല്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ആലോചനയില്‍ എന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

ഇതുവരെ വന്ന രണ്ട് സംഘങ്ങളില്‍ ആയി 39 മലയാളികള്‍ തിരികെ എത്തി. ബന്ധുക്കളോ സുഹൃത്തുക്കളോ ഇസ്രയേലില്‍ ഉളളവര്‍ എന്ത് ആവശ്യം ഉണ്ടെങ്കിലും എംബസിയെ അറിയിക്കാം എന്നും വി.മുരളീധരൻ കൂട്ടിച്ചേര്‍ത്തു. ടൂറിസ്റ്റുകള്‍ ആയും വിദ്യാര്‍ത്ഥികള്‍ ആയും ഉള്ളവരാണ് മടങ്ങി വരാൻ കൂടുതല്‍ ആഗ്രഹം പ്രകടിപ്പിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Facebook Comments Box

By admin

Related Post