Fri. Apr 19th, 2024

രതി ചേച്ചിയും പപ്പുവും ആന്ധ്രയില്‍, രതിനിര്‍വേദം റീ റിലീസ്

By admin Oct 15, 2023 #Rathi nirvedham
Keralanewz.com

ടി.കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്ത രതിനിര്‍വേദം എന്ന ചിത്രത്തിന്റെ കന്നട പതിപ്പ് റീ റിലീസ് ചെയ്തു. രതി ചേച്ചിയായി ശ്വേത മേനോനും പപ്പുവായി ശ്രീജിത്ത് വിജയ്‌യുമാണ് പ്രധാന വേഷത്തില്‍.

ആന്ധ്ര പ്രദേശിലെ 150 തിയേറ്ററുകളില്‍ ചിത്രം റീ റിലീസ് ചെയ്തതായി ശ്വേത മേനോൻ സമൂഹ മാധ്യമത്തിലൂ‌ടെ അറിയിച്ചു. 1978 ല്‍ പി. പത്മരാജന്റെ തിരക്കഥയില്‍ ഭരതൻ സംവിധാനം ചെയ്ത രതിനിര്‍വേദത്തില്‍ ജയഭാരതിയും കൃഷ്ണ ചന്ദ്രനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 33 വര്‍ഷങ്ങള്‍ക്കുശേഷമാണ് രണ്ടാം പതിപ്പ് പുറത്തിറങ്ങിയത്.2011 പുറത്തിറങ്ങിയ രണ്ടാം പതിപ്പില്‍ കെ.പി.എ.സി.

ലളിത, ഗിന്നസ് പക്രു, ശോഭ മോഹൻ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി. സുരേഷ് കുമാര്‍ ആണ് നിര്‍മ്മിച്ചത്. മലയാളം പതിപ്പ് എപ്പോഴായിരിക്കും റീ റിലീസ് ചെയ്യുക എന്നു ആരാധകര്‍ ചോദിക്കുന്നു.

Facebook Comments Box

By admin

Related Post