Fri. Apr 19th, 2024

കാനായി കുഞ്ഞുരാമന്റെ വക ഇന്ത്യയില്‍ നിന്നും ഇത്തവണ 60 ഗിന്നസ് റെക്കോര്‍ഡുകള്‍; സാഗരകന്യക മുതൽ മുകേഷ് അംബാനിയുടെ വീടുവരെ .

By admin Oct 15, 2023
Keralanewz.com

ഡല്‍ഹി: കാനായി കുഞ്ഞുരാമന്റെ ശംഖുമുഖത്തെ സാഗരകന്യകയും മുകേഷ് അംബാനിയുടെ വീടുമുള്‍പ്പടെ 2024ലെ ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇന്ത്യയില്‍ നിന്നും 60 റെക്കോര്‍ഡുകള്‍.

1861 ജൂലൈയില്‍ മേഖാലയയിലെ ചിറാപുഞ്ചി പെയ്ത മഴ (9,300 മില്ലി മീറ്റര്‍) ആണ് ലോകത്ത് ഒരു മാസത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന മഴ.

ലോകത്തെ ഏറ്റവും വലിയ ജലകന്യകാ ശില്‍പം എന്ന റെക്കോര്‍ഡാണ് ‘സാഗരകന്യക’യുടേത്. തിരുവനന്തപുരത്തെ ശംഖുമുഖം ബീച്ചില്‍ സ്ഥാപിച്ചിരിക്കുന്ന ശില്‍പത്തിന് 87 അടി നീളവും 25 അടി ഉയരവുമാണുള്ളത്. സോണി സബ് ചാനലില്‍ 3,900 എപ്പിസോഡ‍് പിന്നിട്ട ‘താരക് മേത്ത കാ ഉള്‍ട്ട ചഷ്മ’ എന്ന പരമ്ബരയാണ് ലോകത്തെ ഏറ്റവും ദൈര്‍ഘ്യമുള്ള ടിവി പരമ്ബര.

2022 ജൂലൈ 22ന് 3500 എപ്പിസോഡ് പിന്നിട്ടപ്പോഴാണ് പരമ്ബര റെക്കോര്‍ഡിന് അര്‍ഹമായത്. റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ 27 നിലയുള്ള മുംബൈയിലെ വസതിയായ ‘ആന്റിലിയ’ ലോകത്തിലെ ഏറ്റവും വലുതും ഉയരമുള്ളതും ചെലവേറിയതുമായ സ്വകാര്യഭവനമാണ്. 2638 റെക്കോര്‍ഡുകളാണ് ഇത്തവണ ലോക ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Facebook Comments Box

By admin

Related Post